Advertisment

ജിയോ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചു; കൂട്ടിയത് 25 ശതമാനം വരെ ! പ്ലാനുകളുടെ പുതിയ നിരക്ക് ഇങ്ങനെ

പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ 25 ശതമാനം വരെ താരിഫ് വർധിപ്പിക്കുമെന്ന് റിലയൻസ് ജിയോ

New Update
jio

പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ 25 ശതമാനം വരെ താരിഫ് വർധിപ്പിക്കുമെന്ന് റിലയൻസ് ജിയോ. രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ജിയോ മൊബൈൽ സേവന നിരക്കുകൾ വർധിപ്പിക്കുന്നത്. ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ മിക്ക പ്ലാനുകളിലും ബാധകമായിരിക്കും.

Advertisment

പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നത് 5ജി, എഐ സാങ്കേതികവിദ്യകളിലെ നിക്ഷേപങ്ങളിലൂടെ വ്യവസായ നവീകരണവും സുസ്ഥിരമായ വളർച്ചയും വർദ്ധിപ്പിക്കുന്നതിനുള്ള ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണെന്ന്‌ റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് എം അംബാനി പ്രസ്താവനയിൽ പറഞ്ഞു.

155 രൂപയുടെ 28 ദിവസത്തെ 2 ജിബി വാലിഡിറ്റി പ്ലാനിന് 189 രൂപയാകും (21.9 ശതമാനം വർദ്ധനവ്). ഈ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ് പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 1 ജിബി വാലിഡിറ്റിയുള്ള 209 രൂപ പ്ലാനിന് 19.1 ശതമാനം വർധിച്ച് 249 രൂപയാകും. 

479 രൂപയുടെ രണ്ട് മാസത്തെ പ്ലാന്‍ 20.9 ശതമാനം വര്‍ധിച്ച് 579 രൂപയാകും. ഈ പ്ലാൻ 56 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 15 രൂപയുടെ 1 ജിബി ഡാറ്റ ആഡ് ഓണ്‍ പാക്ക് 19 രൂപയായി വര്‍ധിക്കും. 75 ജിബി പോസ്റ്റ്‌പെയ്ഡ് ഡാറ്റ പ്ലാനിന് 399 രൂപയിൽ നിന്ന് 449 രൂപയാകും.

"അൺലിമിറ്റഡ് 5ജി ഡാറ്റ പ്രതിദിനം എല്ലാ 2ജിബിയിലും അതിന് മുകളിലുള്ള പ്ലാനുകളിലും ലഭ്യമാകും. പുതിയ പ്ലാനുകൾ 2024 ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും. നിലവിലുള്ള എല്ലാ ടച്ച് പോയിൻ്റുകളിൽ നിന്നും ചാനലുകളിൽ നിന്നും ഇത്‌ തിരഞ്ഞെടുക്കാവുന്നതാണ്," പ്രസ്താവനയിൽ പറയുന്നു. 

 

 

Advertisment