Advertisment

ഓണം സ്വർണ്ണോത്സവം 2024 നറുക്കെടുപ്പും ഉദ്ഘാടനവും ചൊവ്വാഴ്ച കോഴിക്കോട്

author-image
കെ. നാസര്‍
New Update
H

കോഴിക്കോട്: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ ഓണം സ്വർണ്ണോ ത്സവം 2024 ന്റെ ബംബർ നറുക്കെടുപ്പും സമാപനവും 5 ന് രാവിലെ 11 മണിക്ക് കോഴിക്കോട് വൈഎംസിഎ റോഡിലെ ഹോട്ടൽ മറീന റസിഡൻസിയിൽ.

Advertisment

കോഴിക്കോട് എംപി എം കെ രാഘവൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. എം കെ മുനീർ എം.എൽ.എ.ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുക്കും

രണ്ടു കോടിയിൽ പരം രൂപയുടെ സമ്മാനങ്ങൾ ആണ് ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്. ബംബർ സമ്മാനം 100 പവൻ, ഒന്നാം സമ്മാനം 25 പവൻ, രണ്ടാം സമ്മാനം 10 പവൻ, മൂന്നാം സമ്മാനം 5പവൻ.

 ഇതുകൂടാതെ യൂണിറ്റ് തല നറുക്കുടുപ്പ് 7 ന് നടക്കും ഒരു ഗ്രാം സ്വർണ്ണ നാണയം 1000 പേർക്ക് നൽകും 10 കിലോ വെള്ളി ആഭരണങ്ങളും സമ്മാനമായി നൽകുന്നതാണന്ന് ഓണം സ്വർണ്ണോത്സവ സംഘാടക സമിതി ജനറൽ കൺവീനർ നസീർ പുന്നക്കൽ അറിയിച്ചു.

 

 

 

Advertisment