കൊച്ചി: 2024 ജൂൺ ഒന്ന് മുതൽ വാഹന വില രണ്ടു ശതമാനം വരെ വർധിപ്പിക്കാൻ ഒരുങ്ങി ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി. ഉൽപാദന, ഗതാഗത ചെലവുകളിൽ വന്ന വർദ്ധനയാണ് വാഹന വില കൂട്ടാൻ കാരണം.
'ഉയരുന്ന ഉൽപാദന ചെലവുകളും ഗതാഗത ചെലവുകളും കാരണം വാഹന വില രണ്ടു ശതമാനം വരെ കൂട്ടാൻ നിർബന്ധിതരാക്കിയിരിക്കുന്നയാണ്. കമ്പനിയുടെയും ഡീലർമാരുടെയും സുസ്ഥിരമായ വളർച്ചക്ക് വില വർധന അനിവാര്യമാണ്, എപ്പോഴത്തെയും പോലെ, ഉപഭോക്താക്കളിൽ ഉണ്ടാകുന്ന ആഘാതം
കഴിയുന്നത്ര കുറച്ച് കൊണ്ടാണ് ഈ വില വർധന'. ഔഡി ഇന്ത്യാ മേധാവി ബൽബീർ സിങ് ധില്ലൻ പറഞ്ഞു.
2023-24 സാമ്പത്തിക വർഷം ഔഡി ഇന്ത്യ 7,027 യൂണിറ്റുകൾ വിറ്റ് മൊത്തവളർച്ച 33 ശതമാനം രേഖപ്പെടുത്തി. ഓഡിയുടെ യൂസ്‌ഡ് കാര്‍ ബ്രാൻഡ് ആയ ഓഡി അപ്രൂവ്ഡ്:പ്ലസ് സാമ്പത്തിക വര്‍ഷം 50% വളര്‍ച്ച നേടി.
ഓഡി ഇന്ത്യ വാഹന നിര: ഓഡി എ 4, ഓഡി എ 6, ഓഡി എ 8 എൽ, ഓഡി ക്യു 3, ഓഡി ക്യു 3സ്പോർട്ട്ബാക്ക്, ഓഡി ക്യു 5, ഓഡി ക്യു 7, ഓഡി ക്യൂ8, ഓഡി എസ് 5 സ്പോർട്ട്ബാക്ക്, ഓഡി ആർ എസ് 5 സ്പോർട്ട്ബാക്ക്, ഓഡി ആർ എസ് ക്യൂ8, ഓഡി ക്യൂ8 50 ഇ-ട്രോണ്‍, ഓഡി ക്യൂ8 55 ഇ-ട്രോണ്‍, ഓഡി ക്യൂ8 സ്‌പോര്‍ട്ട്ബാക്ക് 50 ഇ-ട്രോണ്‍, ഓഡി ക്യൂ8 സ്‌പോര്‍ട്ട്ബാക്ക് 55 ഇ-ട്രോണ്‍, ഓഡി ഇ-ട്രോണ്‍ ജി ടി, ഓഡി ആര്‍ എസ് ഇ-ട്രോണ്‍ ജി. ടി