'ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024' ഇന്ത്യയില്‍ സെപ്തംബര്‍ 27ന് ആരംഭിക്കും. പ്രൈം അംഗങ്ങള്‍ക്ക് 26ന് തന്നെ ഇത് പ്രയോജനപ്പെടുത്താനാകും. എസ്ബിഐ ബാങ്ക് കാർഡ് പേയ്‌മെൻ്റിൽ വാങ്ങുന്നവർക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ആമസോൺ അറിയിച്ചു.
ലാപ്‌ടോപ്പുകൾ, സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, വീട്ടുപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും.
സ്‌മാർട്ട്‌ഫോണുകൾ
ആമസോൺ സെയിൽ ടീസർ അനുസരിച്ച്, ഡിസ്കൗണ്ടുകളിലും ഓഫറുകളിലും ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിൽ വണ്‍പ്ലസ് 12ആര്‍, സാംസങ് ഗാലക്‌സി എം35 5ജി, റെഡ്മി 13സി, വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ്, സാംസങ് ഗാലക്‌സി എസ്24 അള്‍ട്രാ, ഷവോമി 14 സിവി, മോട്ടോറോള റേസര്‍ അള്‍ട്രാ, ഐക്യുഒഒ ഇസഡ്9എസ് പ്രോ 5ജി, വണ്‍പ്ലസ് 11ആര്‍, സാംസങ് ഗാലക്‌സി എസ്23 അള്‍ട്രാ, സാംസങ് ഗാലക്‌സി എ55, പൊകൊ എക്‌സ്6 നിയോ 5ജി എന്നിവ ഉള്‍പ്പെടുന്നു.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലില്‍ ആപ്പിള്‍ ഐഫോണ്‍ 13 45,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്യും. എസ്ബിഐ ബാങ്ക് കാർഡുകളിൽ വാങ്ങുന്നവർക്ക് 2500 രൂപ കിഴിവ് ലഭിക്കും. കൂടാതെ, വാങ്ങുന്നവർക്ക് എക്സ്ചേഞ്ചിൽ 3,500 രൂപ അധിക കിഴിവും ലഭിക്കും. ഇതോടെ മൊത്തം ചെലവ് 39,999 രൂപയായി കുറയും. സ്റ്റാർലൈറ്റ്, പ്രൊഡക്‌റ്റ് (ചുവപ്പ്), നീല, പച്ച, പിങ്ക്, മിഡ്‌നൈറ്റ് കളർ വേരിയൻ്റുകളിൽ ഇത് ലഭ്യമാകും.
സെപ്തംബർ 20 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കമ്പനി പ്രധാന സ്മാർട്ട്‌ഫോൺ ഡീലുകൾ പ്രഖ്യാപിക്കും. ടെക്‌നോ ഫാന്റം വി ഫ്‌ളിപ്, ഹോണര്‍ 200 5ജി, ഒപൊ എഫ്27 പ്രോ തുടങ്ങിയവയിലും ഓഫറുകള്‍ ലഭ്യമാകും.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 ഉപഭോക്താക്കൾക്ക് വിശാലമായ സെലക്ഷന്‍, പുതിയ പ്രൊഡക്ട് ലോഞ്ചുകൾ, മികച്ച ഡീലുകൾ, സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം, വേഗതയേറിയതും വിശ്വസനീയവുമായ ഡെലിവറികൾ, എളുപ്പമുള്ള പേയ്‌മെൻ്റ് ഓപ്ഷനുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നുവെന്ന് ആമസോൺ ഇന്ത്യയുടെ വൈസ് പ്രസിഡൻ്റ് സൗരഭ് ശ്രീവാസ്തവ പറഞ്ഞു.
ഫ്ലിപ്കാർട്ടും ഓഫറുകള്‍ നല്‍കുന്നുണ്ട്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് തുടങ്ങിയവയില്‍ ഫ്ലിപ്കാർട്ട് ഓഫറുകൾ നല്‍കും. സാംസങ് ഗാലക്‌സി 23, ഗൂഗിള്‍ പിക്‌സല്‍ 9, സാംസങ് ഗാലക്‌സി എസ്24 അള്‍ട്രാ, മോട്ടോറോള എഡ്ജ് 50 പ്രൊ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകളും കുറഞ്ഞവിലയില്‍ ലഭ്യമാകും. പ്ലസ് അംഗങ്ങൾക്കായി ഇത് സെപ്റ്റംബർ 26-ന് ആരംഭിക്കും.