Advertisment

ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരുമാസത്തെ ശമ്പളം; തൊഴിൽ മേഖലയ്ക്കായുള്ള പ്രഖ്യാപനങ്ങൾ ഇങ്ങനെ

ഇ പി എഫ് ഒ യില്‍ രജിസ്റ്റര്‍ ചെയ്തവർക്ക് 3 ഗഡുക്കളായി ശമ്പളം. 1 ലക്ഷം വരെ ശമ്പള പരിധിയുള്ളവരെ ലക്ഷ്യമിട്ടാണ് പദ്ധതി. 15000 രൂപ വരെ ലഭിക്കും. 210 ലക്ഷം പേര്‍ക്ക് ഉപകാരപ്പെടും.

New Update
bud2Untitledarj

ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ തൊഴിൽ മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങൾ. ഡയറക്റ്റ് ബെനിഫിറ്റ്, എംപ്ലോയ്മെന്‍റ് ഇന്‍സെന്‍റീവ്, നൈപുണ്യ വികസനം, തുടങ്ങിയ പദ്ധതികൾ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു.

Advertisment

എല്ലാ സംഘടിത മേഖലകളിലും ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരുമാസത്തെ ശമ്പളം ഡയറക്റ്റ് ബെനിഫിറ്റ് ആയി നൽകും.

ഇ പി എഫ് ഒ യില്‍ രജിസ്റ്റര്‍ ചെയ്തവർക്ക് 3 ഗഡുക്കളായി ശമ്പളം. 1 ലക്ഷം വരെ ശമ്പള പരിധിയുള്ളവരെ ലക്ഷ്യമിട്ടാണ് പദ്ധതി. 15000 രൂപ വരെ ലഭിക്കും. 210 ലക്ഷം പേര്‍ക്ക് ഉപകാരപ്പെടും.

മാനുഫാക്ചറിങ്ങ് മേഖലയില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും സ്ഥാപനത്തിനും 4 വര്‍ഷം വരെ സാമ്പത്തിക ഇന്‍സെന്‍റീവ് ലഭിക്കും. 30 ലക്ഷം യുവാക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

തൊഴില്‍ ദാതാക്കള്‍ക്ക് അധിക തൊഴില്‍ സൃഷ്ടിക്കുന്നതിന് ഇൻസെന്‍റീവ്‌. 1 ലക്ഷം വരെ ശമ്പളം ഉള്ള ജോലികള്‍ക്ക് എല്ലാ മേഖലകളിലും 3000 രൂപ വരെ സര്‍കാര്‍ നല്‍കും കമ്പനികള്‍ക്ക്.

സ്ത്രീകള്‍ക്ക് ജോലി അവസരം കൂട്ടാന്‍ വര്‍ക്കിങ്ങ് വിമന്‍ ഹോസ്റ്റലുകളും, ക്രഷുകളും നൈപുണ്യ വികസന പദ്ധതിയും നടപ്പാക്കും. 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ വികസനം നല്‍കും. സംസ്ഥാനങ്ങളുമായും വ്യവസായങ്ങളുമായി ചേര്‍ന്ന് നടപ്പാക്കും.

1000 ഐ ടിഐകളില്‍ വ്യവസായ സാധ്യത കണക്കിലെടുത്ത് കോഴ്‌സുകള്‍ പുനസംഘടിപ്പിക്കും. വിദ്യാർത്ഥികൾക്ക് സ്കില്‍ ലോണുകള്‍: 7.5 ലക്ഷം രൂപ വരെ വായ്‌പ നല്‍കും.

Advertisment