Advertisment

വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി; മദ്യ വിലയിലും വർധനവ്

New Update
5454544

തിരുവനന്തപുരം: സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. യൂണിറ്റിന് 15 പൈസയായാണ് വർധിപ്പിച്ചത്. നേരത്തെ യൂണിറ്റിന് 1.2 പൈസ ആയിരുന്നതാണ് ഇപ്പോൾ യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചത്.

Advertisment

ഇതിലൂടെ 24 കോടി രൂപയുടെ അധിക വരവ് പ്രതീക്ഷിക്കുന്നു. മദ്യ വിലയും കൂടും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കും. ഉപയോഗശൂന്യമായ വാഹനങ്ങളും വസ്തുക്കളും നീക്കം ചെയ്യുന്നതിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി 200 കോടിയുടെ സമാഹരിക്കും. 

സംസ്ഥാന ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷത്തിന് വിമർശനം. കേന്ദ്രം വെട്ടിക്കുറച്ചത് കുറച്ചെന്ന്‌ പറയുന്നവർ സഭയിൽ ഉണ്ടെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു. പാട്ടത്തിന് നൽകുന്ന ഭൂമിക്ക് ന്യായവിലക്ക് അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി. കേരള മുദ്ര പത്ര നിയമത്തിൽ ഭേദഗതി വരുത്തും. പ്രതിവർഷം 40 കോടി അധിക വരുമാനം. 

അതേസമയം സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി കെ എൻ ബാല​ഗോപാൽ അവസാനിപ്പിച്ചത് വള്ളത്തോളിന്‍റെ കവിത ചൊല്ലി. ബജറ്റ് അവതരണം പൂര്‍ത്തിയതോടെ നിയമസഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച. രണ്ടര മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടുനിന്നത്.

Advertisment