Advertisment

സ്മാർട്ട്ഫോണിന് വില കുറയും; ബജറ്റിന് മുൻപ് ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്രം

New Update
smartphone878373

ഡല്‍ഹി: സ്മാർട്ട്ഫോണുകൾ നിർമ്മിക്കാനും അസംബിൾ ചെയ്യാനും കൂടുതൽ കമ്പനികൾ മുന്നോട്ട് വന്നതോടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്രം. മൊബൈൽ ഫോൺ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വിവിധ ഘടകങ്ങളുടെ ഇറക്കുമതി തീരുവയാണ് 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായി വെട്ടി ക്കുറച്ചിരിക്കുന്നത്. 

Advertisment

ബാറ്ററി കവർ, ഫ്രണ്ട് കവർ, മിഡിൽ കവർ, മെയിൻ ലെൻസ്, ബാക്ക് കവർ, ജിഎസ്എം ആൻ്റിന തുടങ്ങിയ നിർമ്മാണ ഘടകങ്ങൾക്ക് ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതായി ഇടക്കാല ബജറ്റിന് ഒരു ദിവസം മുൻമ്പ്, ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.  

പിയു കേസ്/സീലിങ് ഗാസ്കറ്റ്, സീലിങ് കേസ്, സീലിങ് ഗാസ്കറ്റുകൾ/കേസുകൾ, പിഇ, പിപി, ഇപിഎസ്, പിസ്, സിം സോക്കറ്റ്, സ്ക്രൂ, പ്ലാസ്റ്റിക്കിൻ്റെ മറ്റ് മെക്കാനിക്കൽ ഇനങ്ങൾ, ലോഹത്തിൻ്റെ മറ്റ് മെക്കാനിക്കൽ ഇനങ്ങൾ തുടങ്ങിയ ഘടകങ്ങൾക്കും ഇളവ് ബാധകമാണ്. ഈ ഘടകങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഇൻപുട്ടുകളുടെ ഇറക്കുമതി തീരുവയും പൂജ്യമായി വെട്ടിക്കുറച്ചതായി ധനമന്ത്രാലയം അറിയിച്ചു.

ആപ്പിൾ ഉൾപ്പെടെയുള്ള പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളെ പ്രതിനിധീകരിക്കുന്ന, ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ (ഐസിഇഎ) ഈ മാസം ആദ്യം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ നിന്നുള്ള സ്‌മാർട്ട്‌ഫോൺ കയറ്റുമതി വർധിപ്പിക്കുന്നതിന് ഘടകങ്ങളുടെയും ഉപഘടകങ്ങളുടെയും തീരുവ കുത്തനെ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിയറ്റ്‌നാം, ചൈന, മെക്‌സിക്കോ തുടങ്ങിയ​ ഏഴു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഏറ്റവും ഉയർന്ന ഉറക്കുമതി തീരുവയെന്നും സംഘടന ഉന്നയിച്ചിരുന്നു. 

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി 49-50 ബില്യൺ ഡോളറിൻ്റെ മൊത്തം ഉൽപാദനത്തിൻ്റെ, 30 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിന് ചൈനയുടെയും വിയറ്റ്നാമിൻ്റെയും മത്സരാധിഷ്ഠിത താരിഫ് വ്യവസ്ഥയും മത്സരക്ഷമതയെ ബാധിക്കുന്ന മറ്റ് ഘടകങ്ങളും മറികടക്കേണ്ടതുണ്ട്.

ഇറക്കുമതി തീരുവ കുറച്ച നടപടികൾ, ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതിയിൽ നിർമ്മാതാക്കൾക്ക് വലിയ നാഴികക്കല്ലായിരിക്കുമെന്നാണ് കുരുതുന്നത്.

Advertisment