ഡല്‍ഹി : തന്റെ മണ്ഡലത്തിലെ പ്രളയ ബാധിതരെ സഹായിച്ചില്ലെങ്കില്‍ യെദിയൂരപ്പ സര്‍ക്കാരിനെ മറിച്ചിടുമെന്ന ഭീഷണിയുമായി ബാലചന്ദ്ര ജര്‍ക്കിഹോളി .
അരഭാവി മണ്ഡലത്തിലെ പ്രളയബാധിത ഗാമങ്ങള്‍ സന്ദര്‍ശിക്കവേയാണ് എം.എല്‍.എയുടെ ഭീഷണി. തന്റെ ഉത്തരവാദിത്വമാണ് തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുക എന്നത്. അത് നടപ്പിലാക്കാന്‍ സഹായിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ തന്റെ നേതൃത്വത്തില്‍ മറിച്ചിടുമെന്നാണ് ഭീഷണി.
ഭീഷണി സമൂഹമാധ്യമങ്ങളില്‍ വന്നതോടെ ബാലചന്ദ്ര പറഞ്ഞതെല്ലാം വിഴുങ്ങി. തന്റെ എതിരാളികള്‍ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നാണ് ഇപ്പോള്‍ ബാലചന്ദ്ര പറയുന്നത്. നാക്ക് പിഴയാണെന്നും ബാലചന്ദ്ര പറയുന്നു. സര്‍ക്കാരിനെ മറിച്ചിടുമെന്ന് താന്‍ പറയുന്ന വീഡിയോ അത്ര ഗൗരവത്തില്‍ കാണേണ്ടെന്നാണ് അവസാനമായി ബാലചന്ദ്ര വ്യക്തമാക്കിയത്.
യെദിയൂരപ്പ സര്‍ക്കാര്‍ രണ്ടാഴ്ച മുമ്പ് അധികാരത്തിലേറാന്‍ കഠിന പ്രയത്‌നം നടത്തിയ രണ്ട് പേരാണ് രമേഷ് ജര്‍ക്കിഹോളിയും സഹോദരന്‍ ബാലചന്ദ്ര ജര്‍ക്കിഹോളിയും. രമേഷ് ജര്‍ക്കിഹോളി കോണ്‍ഗ്രസ് എം.എല്‍.എയായിരുന്നുവെങ്കില്‍ ബാലചന്ദ്ര ബി.ജെ.പി എം.എല്‍.എയാണ് ഇപ്പോഴും. ഇരുവരും ചേര്‍ന്നാണ് കോണ്‍ഗ്രസിലെയും ജനതാദളിലെയും എം.എല്‍.എമാരെ ബി.ജെ.പി പക്ഷത്തേക്ക് എത്തിച്ചത്.