Advertisment

അണ്‍സ്റ്റോപ്പബിള്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ സീരീസിലെ പുത്തന്‍ പുതിയ ബ്ലാക്ക് എഡിഷന്‍ കേരളത്തില്‍ അവതരിപ്പിച്ചു

New Update
Unstoppable TVS Apache1.jpg

കൊച്ചി: ഇരുചക്ര, ത്രിചക്ര വാഹന രംഗത്തെ മുന്‍നിര ആഗോള നിര്‍മാതാവായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ മോട്ടോര്‍ സൈക്കിള്‍ സീരീസിലെ ഡാര്‍ക് എഡിഷന്‍ വേരിയന്‍റായ എ ബ്ലെയ്സ് ഓഫ് ബ്ലാക്ക് കേരളത്തില്‍ അവതരിപ്പിച്ചു.  ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160, ആര്‍ടിആര്‍ 160 4വി എന്നീ പേരുകളിലാണ് ഇതു പുറത്തിറക്കിയത്.

Advertisment

9250 പവറില്‍  17.6 പിഎസ് പുപ്പെടുവിക്കുന്ന ഇന്ത്യയിലെ ഏറ്റവും ശക്തമായ 160 സിസി ഓയില്‍ കൂള്‍ഡ് മോട്ടോര്‍സൈക്കിളാണ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി. മൂന്നു റൈഡ് മോഡുകള്‍, ഡിജിറ്റല്‍ എല്‍സിഡി ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ലാമ്പും ടെയില്‍ ലാമ്പും, ജിടിടി തുടങ്ങി ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളുമായാണ് ഇരു മോട്ടോര്‍ സൈക്കിളുകളും എത്തുന്നത്.  ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന എഞ്ചിന്‍, എബിഎസ് മോഡുകള്‍ കൂട്ടിച്ചേര്‍ത്തുള്ളവ അടക്കം വിവിധ റൈഡിങ് സാഹചര്യങ്ങള്‍ക്കായുള്ള സ്പോര്‍ട്ട്, അര്‍ബന്‍, റെയിന്‍ എന്നീ മൂന്നു മോഡുകളാണ് ഇതില്‍ ലഭിക്കുന്നത്. 

60ലേറെ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ടിവിഎസ് അപ്പാച്ചെ ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ആയി മാറിയിട്ടുമുണ്ട്. ടിവിഎസിന്‍റെ റേസിങ് ഡിഎന്‍എയില്‍ നിന്നുള്ള ഈ സീരീസ് രൂപകല്‍പന, പ്രകടനം, ഓടിക്കുന്നവര്‍ക്ക് ഏറ്റവും ഗുണകരമായ സാങ്കേതികവിദ്യ, സുരക്ഷ, സൗകര്യം തുടങ്ങിയവയുടെ കാര്യത്തില്‍ മുതല്‍ പുതുമകള്‍ അവതരിപ്പിക്കുന്നതില്‍ എന്നും മുന്നിലാണ്. ട്രാക്കില്‍ നിന്നു റോഡിലേക്ക് എന്ന തത്വവുമായി നിര്‍മിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ടിവിഎസ് അപ്പാച്ചെ സീരീസ് റേസിങ് എല്ലാവര്‍ക്കുമിടയില്‍ എത്തിക്കാന്‍ സഹായിക്കുകയും ഏറ്റവും ആഗ്രഹിക്കുന്ന മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡ് എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്.  

നാലു ദശാബ്ദത്തിലേറെയായുള്ള പാരമ്പര്യവുമായി വളര്‍ന്നു വന്ന ടിവിഎസ് അപ്പാച്ചെ സീരീസ് 5.5 ദശലക്ഷത്തിലേറെയുള്ള ആഗോള സമൂഹത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ആഗോള തലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രീമിയം മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡുകളില്‍ ഒന്നാണെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമല്‍ സുംബ്ലി പറഞ്ഞു.  മികച്ച പ്രകടനത്തിനായുള്ള അതിന്‍റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് ടിവിഎസ് അപ്പാച്ചെ സീരീസ് അത്യാധുനിക സാങ്കേതികവിദ്യയുമായാണ് എത്തുന്നത്.  ഇപ്പോള്‍ പുതിയ ബ്ലാക്ക് എഡിഷനുമായി ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 സീരീസ് ബോള്‍ഡര്‍, സ്പോര്‍ട്ടിയര്‍ ലുക്കുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഷൈനി ബ്ലാക്ക് ഫിനിഷും പൂര്‍ണമായും പുതിയ അവതാറും ചേര്‍ന്ന് ഈ ബൈക്ക് ഭീതിയില്ലാത്തതും തടസങ്ങളില്ലാത്തതുമായ ആവേശമാണ്  ലഭ്യമാക്കുന്നത്. ബ്ലാക്ക് ടിവിഎസ് ലോഗോ ടാങ്കില്‍ എംബോസ് ചെയ്ത മിനിമല്‍ ഗ്രാഫിക്സ് ഡിസൈനുമായി തിളങ്ങുന്ന ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ്.

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വിയുടെ മുഖ്യ സവിശേഷതകള്‍

- 17.6 പിഎസ് വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രകടനം

- ഏറ്റവും ഉയര്‍ന്ന പവര്‍-ടു-വെയ്റ്റ് അനുപാതം

- മൂന്നു റൈഡ് മോഡുകള്‍

- വോയ്സ് അസിസ്റ്റന്‍റുമായി സ്മാര്‍ട്ട്കണക്ട്

-ഡിആര്‍എല്ലുമായി എല്‍ഇഡി ഹെഡ് ലാമ്പ്

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160-ന്‍റെ മുഖ്യ സവിശേഷതകള്‍

- റെയിന്‍, അര്‍ബന്‍, സ്പോര്‍ട്ട് എന്നീ മൂന്നു റൈഡ് മോഡുകള്‍

- വോയ്സ് അസിസ്റ്റന്‍റുമായി സ്മാര്‍ട്ട്കണക്ട്

- എല്‍ഇഡി ഹെഡ് ലാമ്പ്

ബ്ലാക്ക് എഡിഷന്‍ - ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160-ന്  1,11,270 രൂപ, ടിവിഅസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി-ക്ക് 1,21,270 എന്നീ പ്രത്യേക വിലകളിലാവും (കേരളത്തിലെ എക്സ് ഷോറൂം വില) ലഭ്യമാകുക.

Advertisment