ടൊയോട്ടയുടെ കീഴിലുള്ള ആഡംബര വാഹന ബ്രാന്‍ഡായ ലെക്‌സസ് ഇന്ത്യ തങ്ങളുടെ LM 350h ആഡംബര എംപിവി ഇന്ത്യയില്‍ അവതരിപ്പിച്ചു രണ്ട് കോടി രൂപ പ്രാരംഭ വിലയില്ലാണ് അവതരിപ്പിച്ചത്. അകര്‍ഷകമായ രൂപവും മികച്ച സവിശേഷതകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ കാര്‍ രാജ്യത്തെ ഏറ്റവും ചെലവേറിയതും ആഡംബരപൂര്‍ണ്ണവുമായ എംപിവിയാണ്.
5,130 മി.മീ നീളം, 1,890 മി.മീ വീതി, 1,945 മി.മീ ഉയരം, വീല്‍ബേസ് 3,000 മി.മീ എന്നിങ്ങനെയാണ് കാറിന്‍റെ വലുപ്പം. വാഹനത്തിന്‍റെ ക്യാബിനില്‍ 48 ഇഞ്ച് ടെലിവിഷന്‍, 23 സ്പീക്കറുകള്‍, സറൗണ്ട് സൗണ്ട് സിസ്റ്റം, ഹെഡ്റെസ്റ്റ് എന്നിവയുണ്ട്. കൂടാതെ, ചെറിയ ഫ്രിഡ്ജ്, മടക്കാവുന്ന മേശ, കുട സൂക്ഷിക്കാന്‍ കുട ഹോള്‍ഡര്‍, ചൂടായ ആംറെസ്റ്റ്, നിരവധി വ്യത്യസ്ത യുഎസ്ബി പോര്‍ട്ടുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുസ്തകങ്ങള്‍ വായിക്കുന്നതിനുള്ള റീഡിംഗ് ലൈറ്റുകള്‍, വാനിറ്റി മിറര്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാണ്. ലെക്‌സസ് എല്‍എമ്മില്‍ കമ്പനി ഒരു പുതിയ വോയിസ് കണ്‍ട്രോള്‍ സിസ്റ്റവും നല്‍കിയിട്ടുണ്ട്.