Advertisment

ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ വിലക്കുറവ്

New Update
63

കൊച്ചി: വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒല ഇലക്ട്രിക് എസ്1 സ്‌ക്കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ കുറച്ചു. പുതിയ നിരക്ക് പ്രകാരം എസ്1 പ്രൊയുടെ വില 1,47,499 രൂപയില്‍നിന്ന് 1,29,999 രൂപയായി മാറി. എസ്1 എയര്‍ 1,19,999 രൂപയില്‍നിന്ന് 1,04,999 രൂപയായി കുറഞ്ഞു. എസ്1 എക്‌സിന് (3കെഡബ്ല്യൂഎച്ച്) 84,999 രൂപയാണ് വില. നേരത്തെ ഇത് 1,09,999 രൂപയായിരുന്നു. ഓഫറുകള്‍ ഫെബ്രുവരി മാസത്തില്‍ മാത്രമുള്ളതാണ്.

Advertisment

ഉത്പന്നം, സേവനം, ചാര്‍ജിങ് നെറ്റ് വര്‍ക്ക്, ബാറ്ററി വോറന്റി തുടങ്ങിയവയിലെല്ലാം ഒല ഈയിടെ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അധിക ചെലവില്ലാതെ 8വര്‍ഷം/80,000 കി.മീറ്റര്‍ ബാറ്ററി വോറന്റി അവതരിപ്പിച്ചത് ഈയിടെയാണ്. ഏപ്രില്‍ മാസത്തോടെ സര്‍വിസ് സെന്ററുകളുടെ എണ്ണം 50 ശതമാനം ഉയര്‍ന്ന് 600ലെത്തും. വാഹനമേഖലയില്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റിവിന് ഒലയ്ക്ക് ഈയിടെ ഡൊമസ്റ്റിക് വാല്യൂ അഡിഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 

Advertisment