Advertisment

നെക്‌സണിന് സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിങ്

New Update
36

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ നെക്‌സണ്‍ എസ്.യു.വിയ്ക്ക് സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്. ആഗോളതലത്തിലുള്ള കാര്‍ അസസ്‌മെന്റ് പ്രോഗ്രാമായ ജി.എന്‍.സി.എ.പിയുടെ (ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) റേറ്റിങാണ് നെക്‌സണ്‍ എസ്.യു.വിയ്ക്ക് ലഭിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി നെക്‌സണ്‍ എസ്.യു.വിയിലുള്ള കുറ്റമറ്റ സംവിധാനങ്ങള്‍ വിലയിരുത്തിയാണ് പഞ്ചനക്ഷത്ര റേറ്റിങ് നല്‍കിയിരിക്കുന്നത്. യാത്രികരായ മുതിര്‍ന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍  നെക്‌സണ്‍ എസ്.യു.വിയ്ക്ക് 34 പോയിന്റില്‍ 32.22 പോയിന്റുകള്‍ ലഭിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളില്‍ 49 പോയിന്റില്‍ 44.52 പോയിന്റും നേടാന്‍ നെക്‌സണ്‍ എസ്.യു.വിയ്ക്ക് കഴിഞ്ഞു. 

Advertisment

സുരക്ഷയുടെ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് പുതിയ ടാറ്റ നെക്‌സണ്‍ (ഐ.സി.ഇ.) എസ്.യു.വിയ്ക്ക് മികച്ച സുരക്ഷാറേറ്റിങ് സമ്മാനിച്ചതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ചീഫ് പ്രൊഡക്ട് ഓഫീസര്‍ മോഹന്‍ സവര്‍ക്കര്‍ പറഞ്ഞു. 2022 ലെ പുതുക്കിയ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണ് ജി.എന്‍.സി.എ.പിയുടെ റേറ്റിങ്. 2018 ല്‍ ജി.എന്‍.സി.എ.പിയില്‍ നിന്ന് ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിക്കുന്ന രാജ്യത്തെ ആദ്യ കാറാണിത്. ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ എസ്.യു.വികള്‍ക്കെല്ലാം ജി.എന്‍.സി.എ.പിയുടെ ഫൈവ് സ്റ്റാര്‍ സര്‍ട്ടിഫിക്കേഷന്‍ നേടാനായി. രാജ്യത്തെ എസ്.യു.വികളുടെ സുരക്ഷയുടെ കാര്യത്തില്‍ മാര്‍ഗദര്‍ശിയാകാന്‍ നെക്‌സണ്‍ എസ്.യു.വിയ്ക്ക് കഴിഞ്ഞു. സുരക്ഷാമാനദണ്ഡങ്ങളില്‍ ഉപഭോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കോംപാക്ട് എസ്.യു.വികളില്‍ മികവിന്റെ പര്യായമാണ് നെക്‌സണ്‍. ആറു ലക്ഷത്തിലേറെ ഉപഭോക്താക്കളുടെ പ്രിയ വാഹനമാകാന്‍ നെക്‌സണിന് കഴിഞ്ഞിട്ടുണ്ട്. ഉപഭോക്താക്കള്‍ നെക്‌സണിലര്‍പ്പിച്ച പ്രതീക്ഷ നിലനിര്‍ത്താന്‍ പുതിയ നെക്‌സണ്‍ എസ്.യു.വിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 

Advertisment