Advertisment

സ്ത്രീധനം വാങ്ങുന്നവർക്ക് ജോലിയില്ലെന്ന് ഏരീസ് ഗ്രൂപ്പ്

New Update

publive-image

Advertisment

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാർക്ക്, പിരിഞ്ഞു പോകേണ്ടിവരുമെന്ന് മാത്രമല്ല ഇനിമുതൽ നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. മൂന്നു മാസങ്ങൾക്ക് മുൻപ്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച 'ആന്റി ഡൗറി പോളിസി ' യുടെ ഭാഗമായ നയരേഖ, ഔപചാരികമായി തൊഴിൽ കരാറിന്റെ ഭാഗമാക്കിയതായി സ്ഥാപന മേധാവി ഡോ. സോഹൻ റോയ്.

സ്ഥാപനത്തിലെ വനിതാജീവനക്കാർക്ക് സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളുണ്ടായാൽ, അതിലെ നിയമപരമായ അനുബന്ധ നടപടികൾ സ്ഥാപനം ഏറ്റെടുക്കുമെന്ന് പുതിയ നയരേഖ പറയുന്നു. നിലവിലുള്ള തൊഴിൽ കരാർ പുതുക്കുന്ന ജീവനക്കാർക്കും പുതിയതായി ജോലിക്ക് കയറുന്നവർക്കും 'സ്ത്രീധന നിരാകരണ സമ്മതപത്രവും' ഒപ്പിട്ടു നൽകേണ്ടിവരും.

പതിനാറോളം രാജ്യങ്ങളിലെ ഇന്ത്യക്കാർ അടക്കമുള്ള ജീവനക്കാർക്കിടയിലും സ്ത്രീധനവിരുദ്ധ പ്രചാരണം ശക്തമാക്കും. ലോകത്ത് തന്നെ ആദ്യമായാണ് 'സ്ത്രീധന നിരാകരണ സമ്മതപത്രം' ഒരു സ്ഥാപനം തൊഴിൽ കരാറിന്റെ ഭാഗമാക്കുന്നത്, ഒരു ഇന്ത്യൻ സ്ഥാപനം എന്ന നിലയിൽ തങ്ങൾ അതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Advertisment