Advertisment

ചൊവ്വയില്‍ ജീവന്റെ കണങ്ങളെക്കുറിച്ച് സൂചന; കണ്ടെത്തലിനു പിന്നില്‍ ഇന്ത്യക്കാരനും

author-image
athira p
New Update

വാഷിങ്ടണ്‍ ഡിസി: ചൊവ്വയില്‍ ജൈവ തന്മാത്രകളുടെ സാന്നിധ്യമുണ്ടെന്ന് നാസയുടെ റോവറായ പെഴ്സിവീയറന്‍സ് നല്‍കിയ വിവരങ്ങളില്‍ സൂചന. ഒരുകാലത്ത് ചൊവ്വയില്‍ ജീവന്‍ നിലനിന്നിരിക്കാം എന്ന സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. 2021 ല്‍ ആണ് പെഴ്സിവീയറന്‍സ് ദൗത്യം ചൊവ്വയില്‍ ഇറങ്ങിയത്.

Advertisment

publive-image

ഇന്ത്യന്‍ വംശജയും നാസ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞയുമായ സുനന്ദ ശര്‍മയുടെ നേതൃത്വത്തിലാണു പെഴ്സിവീയറന്‍സില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച് പഠനങ്ങള്‍ നടത്തിയത്. പെഴ്സിവീയറന്‍സിലെ ഉപകരണങ്ങളില്‍ ഒന്നായ ഷെര്‍ലക്കാണ് ജൈവ തന്മാത്രകള്‍ കണ്ടെത്തിയത്.

ചൊവ്വയിലെ ജെസീറോ ക്രേറ്റര്‍ മേഖലയിലെ 10 സ്ഥലങ്ങളില്‍ നിന്നു ശേഖരിച്ച സാമ്പിളുകളിലാണ് ജൈവതന്മാത്രകള്‍ കണ്ടെത്തിയത്. എന്നാല്‍, ഈ തന്മാത്രകള്‍ കണ്ടെത്തിയതു കൊണ്ടു മാത്രം ചൊവ്വയില്‍ ജീവനുണ്ടായിരുന്നെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞരുടെ അഭിപ്രായം. ജീവനുമായി ബന്ധമില്ലാത്ത രാസപ്രവര്‍ത്തനങ്ങളാലും ഇത്തരം തന്മാത്രകള്‍ രൂപംകൊള്ളാമെന്ന് ഇവര്‍ പറയുന്നു

Advertisment