സിഡ്നി: ഓസ്ട്രിയന്‍ കടലോരത്ത് കണ്ടെത്തിയ വിചിത്രവും അജ്ഞാതവുമായ വസ്തു ആശങ്കയ്ക്കു കാരണമായി. പടിഞ്ഞാറന്‍ ആസ്ത്രേലിയയിലെ ഗ്രീന്‍ ഹെഡിന് സമീപത്തുള്ള ബീച്ചിലാണ് കരക്കടിഞ്ഞ വസ്തു കിടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പല തരത്തിലുള്ള ഊഹാപോഹങ്ങള്‍ വന്നു.
നാട്ടുകാരില്‍ പരിഭ്രാന്തി പരത്തിയ വസ്തു ഇതുവരെ എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 2014ല്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗമായിരിക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍, വ്യോമയാന വിദഗ്ധന്‍ ജെഫ്രി തോമസ് അത് തള്ളിക്കളഞ്ഞു, ബീച്ചില്‍ കണ്ട വസ്തു കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
വെസ്റേറണ്‍ ഓസ്ട്രേലിയന്‍ പോലീസും ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുകയാണ്.