Advertisment

മോഷ്ടിച്ച ജെ.സി.ബി. കോയമ്പത്തൂരില്‍ എത്തിച്ച് വില്‍ക്കാൻ ശ്രമം; തൊടുപുഴ മുട്ടത്ത് അഞ്ചുപേര്‍ പിടിയില്‍

author-image
neenu thodupuzha
Updated On
New Update

മുട്ടം: മോഷ്ടിച്ച ജെ.സി.ബി. കോയമ്പത്തൂരില്‍ എത്തിച്ച് വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ അഞ്ചു പേര്‍ പിടിയില്‍.

Advertisment

ആലപ്പുഴ കൊറ്റംകുളങ്ങറ മന്‍സൂര്‍ മന്‍സിലില്‍ മന്‍സൂര്‍ (ഫിറോസ് -30), മുട്ടം ചള്ളാവയല്‍ കൈപ്പള്ളില്‍ വീട്ടില്‍ അമല്‍ കുമാര്‍ (23), തൊടുപുഴ കാരിക്കോട് പട്ടയംകവല പാലത്തിങ്കല്‍ വീട്ടില്‍ ശരത് ശിവന്‍ (23), ആലക്കോട് കുമ്പളാംപള്ളിയില്‍ സനുമോന്‍ (19), പത്തനംതിട്ട മല്ലപ്പള്ളിയില്‍ മണ്ടൂര്‍ചേരിക്കല്‍ ഷമീര്‍ റാവുത്തര്‍ (38) എന്നിവരാണ് മുട്ടം പോലീസിന്റെ പിടിയിലായത്.

publive-image

മുട്ടം സ്വദേശി താഴത്തേല്‍ വീട്ടില്‍ ജോമോന്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ജെ.സി.ബിയാണ് ജോമോന്റെ തന്നെ ഡ്രൈവറായിരുന്ന ഫിറോസിന്റെ നേതൃത്വത്തില്‍ മോഷ്ടിച്ചത്. വെള്ളിയാഴ്ച രാത്രി 11ന് ശങ്കരപ്പള്ളി സബ് സ്‌റ്റേഷന് സമീപത്താണ് മോഷണം നടന്നത്.

മറ്റൊരു ജെ.സി.ബിയുടെ നമ്പര്‍ മനസിലാക്കി അതുപോലെ നമ്പരുണ്ടാക്കി അത് മോഷ്ടിക്കപ്പെട്ട ജെ.സി.ബിയില്‍ ഒട്ടിച്ചാണ് മോഷണം നടത്തിയത്. ഇവിടെ നിന്നും റോഡ് മാര്‍ഗം വാഹനം ഓടിച്ച് പാലക്കാട് വഴി കോയമ്പത്തുര്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെ ഞായറാഴ്ച രണ്ട് തവണ ടയര്‍ പഞ്ചറായി. ഞായറാഴ്ച അവധിയായതിനാല്‍ പഞ്ചര്‍ ഒട്ടിക്കാന്‍ സാധിക്കാത്തതിനാല്‍ മണിക്കൂറുകളോളം നേരം വഴിയില്‍ കുടുങ്ങി.
ഇതിനിടെ ഞായറാഴ്ച ഉച്ചയ്ക്കാണ് ജെ.സി.ബി. മോഷ്ടിച്ച വിവരം ജോമോന്‍ അറിയുന്നത്.

ഉടന്‍ മുട്ടം പോലീസില്‍ പരാതി നല്‍കി.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് തന്ത്രപൂര്‍വ്വം പ്രതികളെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച ജെ.സി.ബി. വില്‍പന നടത്താന്‍ സോഷ്യല്‍ മീഡിയവഴി ശ്രമം നടത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്. പരാതി ലഭിച്ചതോടെ മുട്ടം പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണ് വളരെ വേഗം ജെ.സി.ബിയും പ്രതികളേയും കണ്ടെത്താന്‍ കഴിഞ്ഞത്.

മുട്ടം എസ്.എച്ച്.ഒ പ്രിന്‍സ് ജോസഫ്, എ.എസ്.ഐ ഇബ്രാഹിം, ഷംസ്, ജോജി, ഷാജി, ലിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment