Advertisment

''മേയ് 30ന് ഞാന്‍ വിവാഹിതനാവുകയാണ്. കരുവാറ്റ കുഴിത്താറ്റില്‍ വീട്ടില്‍ മറിയാമ്മയാണ് വധു. പാമ്പാടി മാര്‍ കുറിയാക്കോസ് ദയറയില്‍ വച്ചാണ് വിവാഹം. നേരിട്ടോ കത്ത് മുഖേനയോ ആരെയും ക്ഷണിക്കുന്നില്ല..'' തലേദിവസത്തെ പത്രത്തിലെ വിവാഹ അറിയിപ്പ്, 'തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്, പ്രാര്‍ത്ഥിക്കുമല്ലോ' മറിയാമ്മയെ തേടിയെത്തിയ രണ്ടു വരി പ്രണയലേഖനം, നാരങ്ങാ വെള്ളം മാത്രം നല്‍കി വിവാഹാഘോഷം, ഭക്ഷണം കഴിക്കാതെയും ഷേവ് ചെയ്യാതെയും  ഓടിയലഞ്ഞു നടന്ന ഉമ്മൻചാണ്ടി മുഷിയാത്ത വേഷമിട്ടതും വിവാഹശേഷം

author-image
neenu thodupuzha
Updated On
New Update

കോട്ടയം: തലേദിവസത്തെ പത്രത്തിലെ പരസ്യം കണ്ടാണ് അടുത്ത് അറിയാവുന്നവര്‍ പോലും ഉമ്മന്‍ചാണ്ടിയുടെ വിവാഹക്കാര്യം അറിയുന്നത്. വിവരം അറിഞ്ഞ് പല അടുപ്പക്കാരും കോട്ടയത്തേക്ക് എത്തുമ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു. രണ്ടാം തവണയും എം.എല്‍.എയായിരിക്കെ 1977 മെയ് 30നാണ് കുഞ്ഞൂഞ്ഞ് മറിയാമ്മയുടെ കൈ പിടിക്കുന്നത്.

Advertisment

publive-image

''സുഹൃത്തുക്കളെ, മേയ് 30ന് ഞാന്‍ വിവാഹിതനാവുകയാണ്. കരുവാറ്റ കുഴിത്താറ്റില്‍ വീട്ടില്‍ മറിയാമ്മയാണ് വധു. രാവിലെ 11 മണിക്ക് പാമ്പാടി മാര്‍ കുറിയാക്കോസ് ദയറയില്‍ വച്ചാണ് വിവാഹം. നേരിട്ടോ കത്ത് മുഖേനയോ ആരെയും ക്ഷണിക്കുന്നില്ല. ദയവായി ഇതൊരറിയിപ്പായി കരുതുമല്ലോ, സ്‌നേഹപൂര്‍വം ഉമ്മന്‍ ചാണ്ടി'' ഇതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിവാഹ പരസ്യം.

എല്ലാവരെയും നേരിട്ട് വിളിക്കാന്‍ സാധ്യമല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. വിവാഹ വിരുന്നിനായി ആര്‍ക്കും ഭക്ഷണമൊന്നും ക്രമീകരിച്ചിരുന്നില്ല. എല്ലാവര്‍ക്കും നല്‍കിയത് നാരങ്ങാ വെള്ളം മാത്രം.

publive-image

ഭക്ഷണം കഴിക്കാതെയും ഷേവ് ചെയ്യാതെയും എല്ലായിടത്തും ഓടിയലഞ്ഞു നടന്നിരുന്ന ഉമ്മന്‍ചാണ്ടി മുഷിയാത്ത വേഷം ധരിച്ചുതുടങ്ങിയത് വിവാഹത്തിനു ശേഷമാണെന്ന് ചെറിയാന്‍ ഫിലിപ്പും പറഞ്ഞിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി തനിക്ക് പ്രണയലേഖനം നല്‍കിയതിനെക്കുറിച്ച് മറിയാമ്മ പറഞ്ഞിട്ടുണ്ട്. വിവാഹം ഉറപ്പിച്ചതിന് ശേഷമായിരുന്നു ആ പ്രണയലേഖനം മറിയാമ്മയ്ക്കു വന്നത്. ആകാംക്ഷയോടെ തുറന്ന് നോക്കിയപ്പോള്‍ രണ്ടേ രണ്ട് വരികള്‍ മാത്രം. 'തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്, പ്രാര്‍ത്ഥിക്കുമല്ലോ' എന്നായിരുന്നു ആ വരികള്‍.

publive-image

ദീര്‍ഘമായ പ്രണയലേഖനങ്ങള്‍ പിന്നീട് താനും അങ്ങോട്ട് അയച്ചിരുന്നെങ്കിലും ഒറ്റവരിയിലായിരുന്നു മറുപടി കിട്ടിയിരുന്നത്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്താണ് വിവാഹം ഉറപ്പിച്ചത്. കടുത്ത മത്സരത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥി പി.സി. ചെറിയാനായിരുന്നു. നന്നായി പ്രാര്‍ത്ഥിക്കൂ എന്ന കസിന്റെ വാക്കുകള്‍ എന്നെ പേടിപ്പെടുത്തി. ഞാന്‍ കഠിനമായി പ്രാര്‍ത്ഥിച്ചു. പരാജയപ്പെട്ടാല്‍ കുറ്റം നവവധുവിന്റെ മേല്‍ വരരുതെന്നായിരുന്നു എന്നും മറിയാമ്മ ഒരിക്കല്‍ പറഞ്ഞിരുന്നു. വിവാഹം ഉറപ്പിച്ച് ഒരുപാട് നാളുകള്‍ക്ക് ശേഷമായിരുന്നു വിവാഹം.

Advertisment