ചുരുക്കം സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ യുവ നടിമാരില്‍ ഒരാളാണ് അനാര്‍ക്കലി മരയ്ക്കാര്‍. ഇതിനോടകം തന്നെ അനാര്‍ക്കലി ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചു കഴിഞ്ഞു. ഉയരെ, ജാനകി ജാനെ എന്ന ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രമായിരുന്നു താരത്തിനുള്ളത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അനാര്‍ക്കലി തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാറുണ്ട്. അതുകൊണ്ടുതന്നെ അനാര്‍ക്കലിയുടെ അഭിമുഖങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. അടുത്തിടെ അനാര്‍ക്കലി ഒരു അഭിമുഖത്തില്‍ തന്റെ സെലിബ്രിറ്റി ക്രഷിനെക്കുറിച്ച് തുറന്നു പറയുകയുണ്ടായി. അനാര്‍ക്കലിയുടെ വൈറലായ വാക്കുകളിങ്ങനെ...
'' സ്വപ്നക്കൂട് കണ്ടിട്ട് പൃഥ്വിരാജിനെ ഭയങ്കര ഇഷ്ടമായിരുന്നു പൃഥ്വിരാജിനെ. ഞാനും ചേച്ചിയുമൊക്കെ പൃഥ്വിരാജിന്റെ ഹാര്‍ഡ് കോര്‍ ഫാന്‍സായിരുന്നു. പിന്നീടാണ് ആസിഫിക്ക വരുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ കഴിഞ്ഞതിനുശേഷം ആസിഫിക്കയോട് ഇഷ്ടമായി. ഭയങ്കര ഇഷ്ടമായിരുന്നു. ആസിഫിക്ക കല്യാണം കഴിച്ചപ്പോള്‍ ഭയങ്കര വിഷമമായി.
ആസിഫിക്കയോട് ഞാന്‍ പറഞ്ഞിട്ടുണ്ട് ഞാന്‍ നിങ്ങളുടെ ഭയങ്കര ഫാനായിരുന്നു നിങ്ങള്‍ കല്യാണം കഴിച്ചപ്പോള്‍ എനിക്ക് ഭയങ്കര വിഷമമായിരുന്നെന്ന്. ഭയങ്കര സങ്കടമായി. ആ കല്യാണം ദിവസം എനിക്ക് ശരിക്കും വിഷമമായിരുന്നു. ആസിഫിക്കയുടെ ഫാമിലി കാണുമ്പോള്‍, ഭാര്യയും മക്കളെയുമൊക്കെ കൊണ്ടുനടക്കുന്നത് കാണുമ്പോള്‍ വീണ്ടും അസൂയ തോന്നും'' -അനാര്‍ക്കലി പറയുന്നു.