ആലപ്പുഴ: എ.സി. റോഡില്‍ ഒന്നാം പാലത്തിന് സമീപം വീടിനോട് ചേര്‍ന്നുള്ള കടയുടെ മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍.
കൈനകരി പഞ്ചായത്ത് വടക്കേകളം വീട്ടില്‍ വിജയ് (19), നെടുമുടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ശോഭനാലയം വീട്ടില്‍ വിഷ്ണു പ്രസാദ് (19) എന്നിവരാണ് പിടിയിലായത്.
14ന് പുലര്‍ച്ചെ നാലിനായിരുന്നു മോഷണം. സംഭവ സ്ഥലത്തിനു സമീപമുള്ള സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. അരുണിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനു എസ്. നായര്‍, ചന്ദ്ര ബാബു മോഹന്‍കുമാര്‍, സി.പി.ഒമാരായ വിപിന്‍ദാസ്, അംബീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.