സിഡ്നി: കൊതുക് കടിച്ചതിനെ തുടര്‍ന്ന് ഓസ്ട്രേലിയയില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കൊതുക് കടിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് "മുറെ വാലി എന്‍സെഫലൈറ്റിസ്" (ങൗൃൃമ്യ ഢമഹഹല്യ ലിരലുവമഹശശേെ) എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചത്. ഓസ്ട്രേലിയയില്‍ ഈ രോഗം മൂലം സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്.
കൊതുക് കടിയേല്‍ക്കുന്നത് ഒഴിവാക്കന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികാരികള്‍ മുന്നറിയിപ്പ് നല്‍കി. എംവിഇ വൈറസ് വഹിക്കുന്ന കൊതുക് കടിച്ചതിനു ശേഷമാണ് രോഗം ശരീരത്തില്‍ എത്തുന്നത്. വൈറസ് ബാധിക്കുന്നതിലൂടെ മസ്തിഷ്ക മരണത്തിന് കാരണമാകുന്നു. ഇത് കൊതുക് പരത്തുന്ന ഏറ്റവും ഗുരുതരമായ രോഗമാണെന്ന് നോര്‍ത്തേണ്‍ ടെറിട്ടറി ആരോഗ്യ അതോറിറ്റി വ്യക്തമാക്കി.
തലവേദന, പനി, ഛര്‍ദി, പേശിവേദന എന്നിവയാണ് വൈറസ് ബാധയുടെ ആദ്യ ലക്ഷണങ്ങള്‍. തുടര്‍ന്ന് ഗുരുതരമായ കേസുകളില്‍ ഡിലീറിയവും കോമയും വരെ സംഭവിക്കാം. അതിരാവിലെയും വൈകുന്നേരവും നീളന്‍ വസ്ത്രങ്ങള്‍ ധരിച്ച കൊതുകിനെ പ്രതിരോധിക്കണമെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.