Advertisment

വിവാഹത്തില്‍ എത്തിക്കാമെന്ന് ഉറപ്പുള്ള ബന്ധമായതു കൊണ്ടാണ് കാര്യം വീട്ടുകാരോട് അവതരിപ്പിച്ചതും ഇരു വീട്ടുകാരും കല്യാണത്തിന് സമ്മതിച്ചതും, പിന്നീട് ഒരു വിധത്തിലും ചേര്‍ന്നുപോകാന്‍ കഴിയാത്തത്ര പ്രശ്‌നങ്ങള്‍ ആരംഭിച്ചു, ഏതു കാര്യത്തിലും സ്വരച്ചേര്‍ച്ചയുണ്ടാകാതെയായി; കല്യാണം ഇന്നായിരുന്നു, പക്ഷേ, നടന്നില്ല; തുറന്നു പറഞ്ഞ് കാര്‍ത്തിക് സൂര്യ

author-image
neenu thodupuzha
Updated On
New Update

യുട്യൂബ് ബ്ലോഗറായ കാര്‍ത്തിക് സൂര്യ മഴവില്‍ മനോരമയിലെ കോമഡി പ്രോഗാമായ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന പരിപാടിയുടെ അവതാരകനായി പ്രേക്ഷക മനസില്‍ ഇടം പിടിച്ച താരമാണ്. ഇന്ന് കാര്‍ത്തിക്കിന്റെ വിവാഹം നടക്കേണ്ട ദിവസമായിരുന്നു. എന്നാല്‍, ആ വിവാഹം നടന്നില്ല. ഇക്കാര്യം തന്റെ യൂട്യൂബ് ചാനലിലുടെ കാര്‍ത്തിക് തന്നെയാണ് അറിയിച്ചത്.

Advertisment

publive-image

പ്രണയിച്ച പെണ്ണിനെത്തന്നെ വിവാഹം കഴിക്കുമെന്ന് കാര്‍ത്തിക് ഏറെനാള്‍ മുമ്പ് അറിയിച്ചെങ്കിലും പിന്നീട് ഒരു പ്രതികരണവും കാര്‍ത്തികില്‍ നിന്നുണ്ടായില്ല. എന്നാല്‍, ഇപ്പോള്‍ ആ വിവാഹം എന്തുകൊണ്ട് നടന്നില്ലെന്നു തുറന്നു പറയുകയാണ് കാര്‍ത്തിക് സൂര്യ.

publive-image

വിവാഹത്തില്‍ എത്തിക്കാമെന്ന് ഉറപ്പുള്ള ബന്ധമായതു കൊണ്ടാണ് കാര്യം വീട്ടുകാരോട് അവതരിപ്പിച്ചതും ഇരുവീട്ടുകാരും കല്യാണത്തിന് സമ്മതിച്ചതും. പക്ഷേ, ഇന്നത്തെ കാലത്തെ 'തേപ്പാണോ' എന്ന് ചോദിച്ചാല്‍, അങ്ങനെ പറയാനും കഴിയില്ല. എന്റെ മാനസികാവസ്ഥ പരുങ്ങലില്‍ ആയതുകൊണ്ടാണ് അത്രയും നാള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ കണ്ടന്റുകള്‍ ഇടാത്തത്. ഇക്കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഏറെ സമയം വേണ്ടിവന്നു.

publive-image

സീനില്‍ വീട്ടുകാര്‍ കൂടിയതും അഭിപ്രായവ്യത്യാസം തലപൊക്കി. ഒരുവിധത്തിലും ചേര്‍ന്നുപോകാന്‍ കഴിയാത്തത്ര പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ഏതുകാര്യത്തിലും സ്വരച്ചേര്‍ച്ചയുണ്ടാകാതെയായി. ഒടുവില്‍ താനും വധുവും ചേര്‍ന്ന് അക്കാര്യം തീരുമാനിക്കുകയും ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

publive-image

ഇനി ആരെയും പ്രണയിച്ച് വീട്ടുകാര്‍ക്ക് മുന്നില്‍ ഏറെ പ്രയാസപ്പെട്ടാണ് താന്‍ ജീവിതത്തില്‍ തിരിച്ചടിയില്‍ നിന്നും കരകയറിയത് എന്നും കാര്‍ത്തിക് പറയുന്നു.

Advertisment