തൃശൂര്‍: വിശ്വപ്രസിദ്ധമായ തൃശൂര്‍പൂരം ഇന്ന്. തൃശൂര്‍ പൂരത്തിന്റെ കുടമാറ്റം ഇന്ന് വൈകിട്ട് അഞ്ചിന് തെക്കേ ഗോപുരനടയില്‍ നടക്കും. നാളെ പുലര്‍ച്ചെയാണ് വെടിക്കെട്ട്.
ഇന്നലെ ഉച്ചയോടെ തെക്കേ ഗോപുരനട തുറന്ന് നെയ്തിലക്കാവമ്മ എഴുന്നള്ളിയതോടെ പൂരത്തിന്റെ ബിളംബരം നടന്നു. കൊമ്പന്‍ എറണാകുളം ശിവകുമാര്‍ ഗോപുര നടന്നു. ജനക്കൂട്ടമാണ് ക്ഷേത്ര പരിസരത്തേക്ക് ഒഴുകിയെത്തിയത്.
ഇന്നു രാവിലെ ഏഴരയ്ക്ക് കണിമംഗലം ശാസ്താവ് ക്ഷേത്രത്തില്‍ എഴുന്നള്ളിയെത്തുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. പനമുക്കംപിള്ളി ശാസ്താവ്, ചെമ്പുക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് ഭഗവതിമാരും എഴുന്നള്ളും.