Advertisment

ജി 20: ഇന്ത്യയുടെ സാങ്കേതികവിദ്യാ വളര്‍ച്ചയ്ക്ക് കൈയടിച്ച് അംഗരാജ്യങ്ങള്‍ 

author-image
neenu thodupuzha
New Update

കുമരകം: സാങ്കേതികരംഗത്തെ ഇന്ത്യയുടെ വിപ്ലവകരമായ വളര്‍ച്ചയെ അഭിനന്ദിച്ചുള്ള അംഗരാജ്യങ്ങളുടെ കൈയടിയോടെ ജി 20 ഷെര്‍പ്പ സമ്മേളനത്തിനു കുമരകത്ത് പ്രൗഢോജ്വല തുടക്കം.

Advertisment

യു.പി.ഐ, ഡിജി ലോക്കര്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ നേട്ടങ്ങളെയാണ് ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യ സെമിനാറില്‍ പ്രതിനിധികള്‍ പുകഴ്ത്തിയത്. പെട്ടിക്കടകളിലെ വരെ ഇടപാടുകള്‍ക്കു യു.പി.ഐ. സംവിധാനം വിജയകരമായി നടപ്പാക്കിയത് യു.എസ്. അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളെ വിസ്മയിപ്പിച്ചു.

publive-image

ഡിജി ലോക്കര്‍ സംവിധാനവും പ്രതിനിധികളുടെ പ്രശംസയ്ക്കു പാത്രമായി. വിദ്യാഭ്യാസമന്ത്രാലയത്തിന്റെയും എന്‍.സി.ഇ.ആര്‍.ടി.യുടെയും സംയുക്തസംരംഭമായ ദിക്ഷ ആപ്പ് വഴി രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും വിശദമാക്കി. കോവിഡിനെ ഫലപ്രദമായി നേരിടാന്‍ ഡിജിറ്റല്‍ സംവിധാനത്തെ ഉപയോഗപ്പെടുത്തിയതിന്റെ വിശദമായ ചിത്രീകരണവും ഒരുക്കിയിരുന്നു.

കോവിന്‍ പ്രദര്‍ശന സ്റ്റാളില്‍ സജ്ജീകരിച്ചിരുന്ന സൈക്കിള്‍ ചവിട്ടിയാല്‍ ഡിജിറ്റല്‍ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങള്‍ മുന്നിലുള്ള സ്‌ക്രീനില്‍ തെളിയുന്ന രീതിയിലായിരുന്നു ക്രമീകരണം. പ്രതിനിധികള്‍ കൗതുകപൂര്‍വം സൈക്കിള്‍ ചവിട്ടി ഡിജിറ്റല്‍ ഇന്ത്യയെ അറിഞ്ഞു.

മൈക്രോസോഫ്റ്റ്, ഗൂഗിള്‍, എ.ഡബ്ല്യു.എസ്, ടി.സി.എസ്, പേ ടിഎം തുടങ്ങിയ പങ്കാളിത്ത കമ്പനികളില്‍നിന്നുള്ള പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഡി.പി.ഐകളില്‍ നിര്‍മിച്ച വിവിധ സംരംഭങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

രണ്ടിന് ഓണാഘോഷവും സാംസ്‌കാരിക പരിപാടികളുമുണ്ട്.ജി 20 അംഗരാജ്യങ്ങള്‍, പ്രത്യേക ക്ഷണിതാക്കളായ ഒന്‍പത് രാജ്യങ്ങള്‍, യു.എന്‍. ഉള്‍പ്പെടെ രാജ്യാന്തര സംഘടനകള്‍ എന്നിവയില്‍നിന്നായി 120 പ്രതിനിധികളാണ് ഏപ്രില്‍ രണ്ടു വരെയുള്ള സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Advertisment