കുമരകം: ജി 20 ഉച്ചകോടി കഴിഞ്ഞാലും കുമരകം ക്ലീനായിത്തന്നെ നിലനിര്‍ത്താന്‍ ക്ലീന്‍ ഗ്രീന്‍ കുമരകമെന്ന മുദ്രാവാക്യവുമായി ചേംബര്‍ ഓഫ് വേമ്പനാട് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് എന്ന സംഘടന.
കുമരകത്തെ 22 ഹോട്ടലുകള്‍, റിസോര്‍ട്ട് എന്നിവയുടെ റോഡ് വശങ്ങളും സമീപ പ്രദേശങ്ങളും വൃത്തിയായി സംരക്ഷിക്കുന്ന ജോലി ഏറ്റെടുക്കുകയാണിവര്‍. പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി.
വഴിയോരങ്ങള്‍, പ്രദേശത്തെ ഹോട്ടല്‍-റിസോര്‍ട്ട് ജീവനക്കാരും സംഘടനാ ഭാരവാഹികളും വൃത്തിയാക്കും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സംഘടന ശേഖരിക്കും. പഞ്ചായത്ത് ഇതു കൊണ്ടുപോകും.
പദ്ധതിയുടെ ആദ്യ ഘട്ടമായി രണ്ടാം കലുങ്ക് മുതല്‍ ചീപ്പുങ്കല്‍ വരെയുള്ള വഴിയോരം ചെടികള്‍ വച്ച് സുന്ദരമാക്കാനുള്ള ജോലി തുടങ്ങി. ഇതു തുടര്‍ച്ചയായി നടത്തുമെന്ന് ഭാരവാഹികളായ സഞ്ജയ് വര്‍മ, കെ. അരുണ്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു.
ജി 20യുടെ ഭാഗമായി റോഡിന് ഇരുവശത്തെയും കാടുകള്‍ നീക്കി വൃത്തിയാക്കിയിരുന്നു. റോഡ് വൃത്തിയായി കിടക്കുന്നത് കുമരകത്ത് എത്തുന്ന ആളുകളുടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും.
രണ്ടാം ഘട്ടമായി വേമ്പനാട്ട് കായല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി അതു പരിഹരിക്കുകയാണ് ലക്ഷ്യം. കായലിന്റെ ആഴം കുറയുന്നതും പോള നിറയുന്നതും മാലിന്യമെത്തുന്നതും ജൈവ വൈവിധ്യത്തെ ഗുരുതരമായി ബാധിക്കുകയാണ്.
കുമരകത്തെ ടൂറിസത്തിന്റെ വളര്‍ച്ചയും മത്സ്യ-കക്കാ തൊഴിലാളികളുടെ ഉപജീവന മാര്‍ഗവും വേമ്പനാട്ട് കായലിന്റെ നിലനില്‍പ്പിനെ ആശ്രയിച്ചിരിക്കുന്നു.അതുകൊണ്ടാണ് രണ്ടാം ഘട്ടമായി കായല്‍ സംരക്ഷണത്തിന് ഒരുങ്ങുന്നതെന്നും സംഘടന പറയുന്നു.