Advertisment

ജി 20: ആഗോളതലത്തിലുള്ള നിരവധി വിഷയങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ക്ക് വേദിയാകാന്‍ കുമരകം

author-image
neenu thodupuzha
New Update

കോട്ടയം: ആഗോളതലത്തില്‍ ആശങ്കയുണര്‍ത്തുന്ന നിരവധി വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് കുമരകം വേദിയാകും. 'സുസ്ഥിര ഹരിത വികസനത്തിന് പുതിയ മാതൃക' എന്ന വിഷയത്തില്‍ പകല്‍ രണ്ടിന് ആദ്യ സെഷന്‍ നടക്കും.

Advertisment

publive-image

'ഹരിത വികസനവും കാലാവസ്ഥാ സമ്പദ്പ്രവര്‍ത്തനവും' എന്ന വിഷയത്തിലുള്ള സെഷന്‍ പകല്‍ 3.20ന് നടക്കും. തുടര്‍ന്നുള്ള ദിസസങ്ങളില്‍ ഷെര്‍പ്പ ട്രാക്കിനുള്ളിലെ 13 പ്രവര്‍ത്തന സമിതികള്‍ക്ക് കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകും.

ഗവേഷണ നവീകരണ സംരംഭ സദസ്, അധികാര സമിതി, ബഹിരാകാശ സാമ്പത്തിക തലവന്‍മാരുടെ യോഗം, മുഖ്യശാസ്ത്ര ഉപദേഷ്ടാക്കളുടെ വട്ടമേശ സമ്മേളനം എന്നീ വിഷയങ്ങളിലും നയപരമായ ചര്‍ച്ചകള്‍ നടക്കും.

പരിസ്ഥിതി സൗഹൃദ ജീവിതശൈലി, ഊര്‍ജ്ജസ്വലമായ വളര്‍ച്ച, സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (എസ്.ഡി.ജി) പുരോഗതി ത്വരിതപ്പെടുത്തല്‍, സാങ്കേതിക പരിവര്‍ത്തനവും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യവും, 21-ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങള്‍, സ്ത്രീകളുടെ നേതൃത്വത്തിലെ വികസനം എന്നിവ ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവി കാലത്ത് നടക്കുന്ന ചര്‍ച്ചകളില്‍ ഉള്‍പ്പെടും.

ആഗോള വെല്ലുവിളികളെക്കുറിച്ചും വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള ഡി.പിഐ. കെട്ടിപ്പെടുക്കാനുള്ള അവസരങ്ങളെക്കുറിച്ചും വിവിധ പാനല്‍ ചര്‍ച്ചകള്‍ നടക്കും.

Advertisment