Advertisment

ബോഗൻവില്ല നടുമ്പോള്‍ പിടിക്കുന്നില്ലേ; ഇങ്ങനെ ചെയ്തു നോക്കൂ...

author-image
neenu thodupuzha
New Update

വ്യത്യസ്ത നിറങ്ങളില്‍ കാണുന്ന ബോഗന്‍ വില്ല അഥവാ കടലാസ് പൂവ് ഇന്ന് നഴ്‌സറികളിലും മറ്റും സുലഭമായി ലഭിക്കുന്നുണ്ട്. എന്നാല്‍, അവ വീട്ടില്‍ കൊണ്ടുവന്ന് പിടിപ്പിച്ചാല്‍ പൂക്കള്‍ ഉണ്ടാകാറില്ല. എന്നാലിനി ആ ടെന്‍ഷന്‍ വേണ്ട. ബോഗന്‍ വില്ല നട്ടുപിടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം...

Advertisment

publive-image

ചെടിയില്‍ നിന്നാണ് നടാനുള്ള തണ്ട് വെട്ടിയെടുക്കുന്നതെങ്കില്‍ മൂപ്പ് വല്ലാതെ കുറവുള്ള ഭാഗം നോക്കി എടുക്കാന്‍ ശ്രദ്ധിക്കണം. വളഞ്ഞു പോയ കമ്പ് വെട്ടിയാലും അത് വളരണമെന്നില്ല.

അതുകൊണ്ട് അത്യാവശ്യം മൂത്ത തണ്ടു നോക്കി തന്നെ വെട്ടിയെടുക്കണം. ശേഷം അവയുടെ ഇലകളെല്ലാം വെട്ടി കമ്പിന്റെ അറ്റം മാത്രമാക്കി നിര്‍ത്തണം. ചെറിയ വലിപ്പത്തിലേ തണ്ട് എടുക്കാവൂ.

publive-image

രണ്ട് മുള്ളുകള്‍ക്കിടയില്‍ വരുന്ന ഭാഗം നോക്കി തണ്ട് വെട്ടിയെടുക്കണം. തണ്ട് നടന്നതിനു മുമ്പായി അടിഭാഗം ചരിച്ചുവെട്ടി കുറച്ച് തേനില്‍ മുക്കി നടുന്നത് നല്ലതാണ്. നടാനായി നല്ല മണ്ണ് നോക്കി തെരഞ്ഞെടുക്കുക. അതില്‍ കട്ടകളുണ്ടെങ്കില്‍ പെറുക്കി കളയണം.

മണ്ണിനോടൊപ്പം ചകിരിപ്പൊാടി, ചാണകപ്പൊടി എന്നിവയും മിക്‌സ് ചെയ്ത് നല്‍കാം. മണ്ണിലേക്ക് അല്‍പ്പം വെള്ളം തളിച്ച് സെറ്റാക്കി വേണം ചെടി നടാന്‍. ചെടികളെല്ലാം നട്ടശേഷം അതിനുമുകളില്‍ ഒരു വലിയ പ്ലാസ്റ്റിക് കവര്‍ എടുത്ത് അതില്‍ വെള്ളം തളിച്ച് മുഴുവനായും കവര്‍ ചെയ്യുന്ന രീതിയില്‍ സെറ്റ് ചെയ്യണം. അതാകുമ്പോള്‍ അടുത്ത ഒരാഴ്ചത്തേക്ക് വെള്ളമൊഴിക്കേണ്ടതില്ല.

publive-image

വ്യത്യസ്ത നിറങ്ങളിലുള്ള കൊമ്പുകള്‍ ഒരുമിച്ചു കുത്തുകയാണെങ്കില്‍ അവ വളര്‍ന്നു വരുമ്പോള്‍ നല്ല ഭംഗിയുണ്ടാകും. അധികം ചൂടുള്ള ഭാഗത്ത് പോട്ട് വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഏകദേശം ഒരാഴ്ചയാകുമ്പോള്‍ ചെടിയില്‍ പുതിയ നാമ്പുകള്‍ വന്നു തുടങ്ങും.

Advertisment