Advertisment

ആറ്റുകാൽ പൊങ്കാല; ഐതീഹ്യം മുതൽ വിശ്വാസം വരെ...

author-image
neenu thodupuzha
New Update

publive-image

Advertisment

പൂരവും പൗര്‍ണമിയും ഒന്നിച്ചെത്തുന്ന നാള്‍ വിശ്വാസികള്‍ക്ക് പൊങ്കാല ദിനമാണ്. സ്ത്രീകളുടെ ശബരിലമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവി ക്ഷേത്രം അന്നേ ദിവസം ഭക്തരെക്കൊണ്ട് നിറയും. ആറ്റുകാൽ പൊങ്കാല ശ്രദ്ധാകേന്ദ്രമായി മാറിയ ആറ്റുകാൽ ക്ഷേത്രത്തിലെ ലോകപ്രസിദ്ധ ചടങ്ങുകളിലൊന്നാണ്.

ഐതീഹ്യമറിയാം....

മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തന്റെ കണ്ണിൽ നിന്നും പുറപ്പെട്ട അഗ്നിയിൽ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കാൻ  ജനങ്ങൾ പൊങ്കാല നൽകി എതിരേറ്റു.

അതിന്‍റെ ഓർമ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം. മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങൾ പൊങ്കാല നൽകിയാണത്രേ സ്വീകരിച്ചത്. ആ ഓർമയിൽ ഇവിടെ പൊങ്കാല ആചരിക്കുന്നുവെന്നും പറയപ്പെടുന്നു.

പാർവ്വതി ദേവി ഒറ്റക്കാലിൽ നിന്നു തപസ്സ് ചെയ്തതിന്റെ കഥയുമുണ്ട്.

വ്രതം...

പൊങ്കാല അര്‍പ്പിക്കുന്ന വിശ്വാസികള്‍ പൊങ്കാലയ്ക്ക് ഒരാഴച്ച മുന്നേയെങ്കിലും വ്രതം ആരംഭിക്കണമെന്നാണ് വിശ്വാസം. രണ്ടു നേരം കുളിച്ച് മനസും ശരീരവും ഒരുപോലെ ശുദ്ധമായി വയ്ക്കണം. മുട്ട, മത്സ്യമാംസാദികള്‍ പൂര്‍ണമായും ഒഴിവാക്കണം. ലഹരിയും ഉപയോഗിക്കാന്‍ പാടില്ല.

പൊങ്കാല ഇടുന്നതിന്റെ താലേനാള്‍ ഒരു നേരം മത്രമേ ആഹാരം എന്നാണ്. ഇപ്പോഴത് ഒരു നേരത്തെ അരിയാഹാരം മാത്രമേ കഴിക്കാവൂ എന്നായി.

publive-image

 വിശ്വാസം...

കൃത്യമായി വൃതമെടുത്താല്‍ ദേവി പ്രാര്‍ത്ഥന കേള്‍ക്കുമെന്നും ആഗ്രഹങ്ങള്‍ സാധിച്ചു തരുമെന്നുമാണ് വിശ്വാസം.

പഞ്ചഭൂതങ്ങളുടെ സംഗമം...

പൊങ്കാലയിൽ പഞ്ചഭൂതങ്ങളുടെ സംഗമമാണ് കാണുവാൻ സാധിക്കുന്നത്. അതായത് ഭൂമിയെ പ്രതീകമായ മൺകലവും അരിയും മറ്റുള്ള ആകാശം, വായു, ജലം, അഗ്നി എന്നിവയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശരീരത്തിലെ പഞ്ചഭൂതങ്ങൾ ഒന്നിച്ചുചേരുന്ന ആനന്ദമാണ് ഇതിൽനിന്നും ലഭിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച്സൂര്യന് അഭിമുഖമായി നിന്നാണ് പൊങ്കാല തയാറാക്കുന്നത്.

ക്ഷേത്ര ദര്‍ശനം...

പൊങ്കാല ഇടുന്നതിന് മുമ്പേ ക്ഷേത്ര ദര്‍ശനം നടത്തണമെന്നാണ് മറ്റൊരു വിശ്വാസം. ദേവിയെക്കണ്ട് പൊങ്കാല ഇടാന്‍ അനുവാദം ചോദിക്കുകയാണെന്നാണ് വിശ്വാസം.

കോടി വസ്ത്രം ധരിച്ച് വേണം പൊങ്കാലയിടണമെന്നാണ്. നിലത്ത് അടുപ്പുകൂട്ടി അതില്‍ പുതിയ കലം ഉപയോഗിച്ചു വേണം പൊങ്കാലയിടാന്‍. തീ പകരുന്നതിനുമുമ്പേ തന്നെ അടുപ്പിന് മുന്നില്‍ വിളക്കും നിറനാഴിയും വയ്ക്കണം. ഗണപതിക്ക് ഒരുക്കുകയും വേണം.

ഉണക്കലരി, നാളികേരം, ശര്‍ക്കര, നെയ്യ് എന്നിവയാണ് വേണ്ടതെങ്കിലും അതോടൊപ്പം ചെറുപഴം, തേന്‍, പഞ്ചസാര, കല്‍ക്കണ്ടം, ഉണക്ക മുന്തിരി, ചെറുപയര്‍, കശുവണ്ടി പരിപ്പ്, എള്ള് എന്നിവയും ഉപയോഗിക്കുന്നവരുണ്ട്.

 

publive-image

തിളച്ചു തൂവിയാല്‍...

പൊങ്കാല തിളച്ചു തൂവണമെന്നാണ് വിശ്വാസം. കിഴക്കോട്ട് തിളച്ചു വീണാല്‍ ഇഷ്ട കാര്യങ്ങള്‍ ഉടനടി സാധിക്കുമെന്നും വടക്കോട്ടാണെങ്കില്‍ കാര്യ സാധ്യത്തിന് സമയമെടുക്കുമെന്നും പടിഞ്ഞാറോട്ടും തെക്കോട്ടുമായാല്‍ ദുരിതം പെട്ടെന്നു മാറില്ലെന്നുമാണ് വിശ്വാസം.

കാര്യ സാധ്യത്തിനായി നടത്തുന്ന തിരളി ദൈവങ്ങളുടെ ഇഷ്ട വഴിപാടായ മണ്ടപ്പറ്റും തിരളിയും പ്രസിദ്ധമായ ഒന്നാണ്.

Advertisment