ചന്ദനമഴ എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട മേഘ്ന ഹിറ്റ്ലര്‍ എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. നിരവധി ട്രോളുകളും താരം ഇതിനോടകം നേടിയിട്ടുണ്ട്. ആ സമയങ്ങളെക്കുറിച്ച് മേഘ്ന പറയുന്നതിങ്ങനെ...
അരുവിക്കരയിലെ റോഡിനെക്കുറിച്ച് പറഞ്ഞ് എനിക്ക് ഒരുപാട് ട്രോള്‍ കിട്ടിയിരുന്നു. അതുകഴിഞ്ഞ് എവിടെ പോയാലും സംസാരിക്കാനൊക്കെ പേടിയായിരുന്നു.
എന്തെങ്കിലും പൊട്ടത്തരം പറഞ്ഞ് രണ്ടാമത് ട്രോളാകുമോയെന്ന് പേടിയായിരുന്നു. ആ സമയത്ത് ഭയങ്കര കരച്ചിലായിരുന്നു. അന്നു ട്രോളുകള്‍ ഒന്നും ആളുകള്‍ക്ക് കിട്ടിത്തുടങ്ങിയിട്ടില്ല.
ഈയടുത്താണ് ആ വീഡിയോ മുഴുവനായി കണ്ടത്. എനിക്കത് കാണാനുള്ള മനക്കട്ടിയുണ്ടായിരുന്നില്ല. ഇപ്പോള്‍ കാണുമ്പോള്‍ ചിരി വരും.
ചെറിയ എഡിറ്റിങ് ഉണ്ടെങ്കിലും എന്ത് പൊട്ടത്തരമാണ് ഞാന്‍ പറഞ്ഞതെന്ന് ആലോചിക്കാറുണ്ട്. അന്നതിന്റെ സീരിയസ്നെസ് അറിയില്ലാര്െന്നന്നും മേഘ്ന പറയുന്നു.