ബര്‍ലിന്‍ : മ്യൂണിക്കില്‍ വേള്‍ഡ് സെക്യൂരിറ്റി കോണ്‍ഫ്രന്‍സ് വെള്ളിയാഴ്ച ആരംഭിച്ചു. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശമാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ കേന്ദ്രബിന്ദു. 96 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉൈ്രകന് കൂടുതല്‍ പിന്തുണ നല്‍കുമെന്ന് ഐഎംഎഫ് സൂചന നല്‍കി.ഉക്രെയ്നുമായി നടത്തിയ ചര്‍ച്ചയില്‍ പാക്കേജിനുള്ള വ്യവസ്ഥകള്‍ പാലിച്ചു നല്‍കുമെന്ന് അറിയിച്ചു.
ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി വീഡിയോലിങ്ക് മുഖേന ഉദ്ഘാടന പ്രസംഗം നടത്തി, തന്റെ രാജ്യത്തിനുള്ള പിന്തുണ വേഗത്തിലാക്കാന്‍ സഖ്യകക്ഷികളോട് അഭ്യര്‍ത്ഥിച്ചു, രാജ്യത്തെ ജനങ്ങളുടെ ജീവിതങ്ങള്‍ അസന്തുലിതാവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നല്‍കി.
റഷ്യയുടെ അധിനിവേശത്തിനെതിരായ യുദ്ധത്തെ ദാവിദും ഗോലിയാത്തും തമ്മിലുള്ള ബൈബിളിലെ പോരാട്ടത്തോട് ഉപമിച്ച സെലെന്‍സ്കി, ദാവീദിന്റെ ധൈര്യം ഉക്രെയ്നിനുണ്ടെങ്കിലും "റഷ്യന്‍ ഗോലിയാത്തിനെ" പരാജയപ്പെടുത്താന്‍ അതിന് ഒരു കവണി ആവശ്യമാണന്നു പറഞ്ഞു.ഉക്രെയ്നിനെയും യൂറോപ്പിനെയും മോചിപ്പിക്കണമെന്നും സെലെന്‍സ്കി പറഞ്ഞു.
ഉക്രെയ്നിലേക്ക് ടാങ്കുകള്‍ അയക്കാന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സമ്മേളനത്തില്‍ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു.പുടിന്റെ റിവിഷനിസം വിജയിക്കില്ലെന്നും പറഞ്ഞു. ഉക്രെയ്നിലേക്ക് ലിയോപാഡ് 2 യുദ്ധ ടാങ്കുകള്‍ കയറ്റുമതി ചെയ്യാന്‍ ജര്‍മ്മനി അനുമതി നല്‍കി.
പരിശീലനം, സപൈ്ളസ്, ലോജിസ്ററിക്സ് എന്നിവയുമായി തന്റെ രാജ്യം പിന്തുണ നല്‍കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ പറഞ്ഞു. നീണ്ട സംഘര്‍ഷത്തിന്" സന്നദ്ധത ആവശ്യമാണെന്നും, പ്രതിരോധ ചെലവില്‍ ഗണ്യമായ നിക്ഷേപം നടത്താന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആഹ്വാനം ചെയ്തു.