ബര്‍ലിന്‍: ഒരേ ജോലി ചെയ്യുന്ന സ്ത്രീപുരുഷന്‍മാര്‍ക്ക് ശമ്പളം തുല്യമായിരിക്കണമെന്ന ജര്‍മനിയിലെ ഫെഡറല്‍ ലേബര്‍ കോടതി വിധിയില്‍ പല തൊഴിലുടമകള്‍ക്കും എതിര്‍പ്പ്. കഴിവിനനുസരിച്ച് ശമ്പളം ചോദിക്കാന്‍ തൊഴിലാളികള്‍ക്കും നിശ്ചയിക്കാന്‍ മാനേജ്മെന്റിനും അവസരം നിഷേധിക്കുന്ന വിധിയാണിതെന്ന് എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.
അതേസമയം, ജോലി സ്ഥലത്തെ ലിംഗവിവേചനം ഒഴിവാക്കുന്നതില്‍ വലിയ തോതില്‍ സഹായം നല്‍കുന്ന വിധിയാണെന്ന് അനുകൂലിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു.
ശമ്പള വര്‍ധന ആവശ്യപ്പെടാന്‍ പുരുഷ തൊഴിലാളികള്‍ക്ക് തുടര്‍ന്നും അവകാശം കിട്ടുമ്പോള്‍, അതിനു തുല്യമായ വര്‍ധന അതേ തസ്തികയിലുള്ള സ്ത്രീകള്‍ക്കും നല്‍കേണ്ടിവരും എന്നതാണ് തൊഴിലുടമകളുടെ പരാതിക്ക് അടിസ്ഥാനം.
പുരുഷന്‍മാരായ സഹപ്രവര്‍ത്തകര്‍ക്ക് എത്ര ശമ്പളം കിട്ടുന്നു എന്ന് സ്ത്രീകള്‍ക്ക് അറിയാനും നിയമപ്രകാരം വ്യവസ്ഥയുണ്ട്.
ഇക്കാലത്തും രാജ്യത്തെ സ്ത്രീകള്‍ക്ക് പുരുഷന്‍മാരെ അപേക്ഷിച്ച് ശരാശരി പതിനെട്ട് ശതമാനം കുറവ് ശമ്പളമാണ് കിട്ടുന്നത്. ഒരേ യോഗ്യതയും മാനദണ്ഡങ്ങളും പാലിച്ച് ജോലി ചെയ്യുന്ന സ്ത്രീപുരുഷന്‍മാര്‍ക്കിടയില്‍ പോലും ഏഴു ശതമാനം വ്യത്യാസം നിലനില്‍ക്കുന്നു.