മ്യൂണിച്ച്: 59ാമത് സുരക്ഷാ സമ്മേളനത്തിന് ജര്‍മനിയിലെ മ്യൂണിച്ചില്‍ തുടക്കം. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നു.
ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സിനെ കൂടാതെ, യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി, നാറ്റോ മേധാവി യെന്‍സ് സ്റേറാലന്‍ബെര്‍ഗ്, ചൈനയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി വാങ് യി തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ആകെ 70 രാജ്യങ്ങളില്‍നിന്നുള്ള 350ലേറെ പ്രതിനിധികള്‍ സംബന്ധിക്കും.
വെള്ളിയാഴ്ച മുതല്‍ മൂന്നുദിവസമാണ് സമ്മേളനം. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ നടക്കാറുള്ള സമ്മേളനത്തില്‍ സുരക്ഷാ വെല്ലുവിളികളാണ് ചര്‍ച്ച ചെയ്യുന്നത്. ഇത്തവണ യുക്രെയ്ന്‍ യുദ്ധവും അനുബന്ധ വിഷയങ്ങളുമാകും പ്രധാന ചര്‍ച്ചാ വിഷയം.