Advertisment

പാട്ട് മോഷ്ടിച്ച് വിറ്റ ഹാക്കര്‍ക്ക് ഒന്നര വര്‍ഷം തടവ്

author-image
athira kk
New Update

ലണ്ടന്‍: എഡ് ഷീറന്റെ റിലീസ് ചെയ്യാത്ത പാട്ടുകള്‍ മോഷ്ടിച്ച് ഡാര്‍ക്ക് വെബ്ബില്‍ വിറ്റ ഹാക്കര്‍ക്ക് കോടതി 18 മാസം തടവ് ശിക്ഷ വിധിച്ചു. അഡ്രിയന്‍ വ്യാസോവ്സ്കി എന്ന യുവാവാണ് പ്രതി. ഷീറന്റെ പാട്ടുകള്‍ കൂടാതെ, റാപ്പര്‍ ലില്‍ ഉസി വേര്‍ട്ടിന്റെ 12 പാട്ടുകളും ഇയാള്‍ വിറ്റ് ക്രിപ്റ്റോകറന്‍സി വാങ്ങിയതായി തെളിഞ്ഞു.
publive-image

Advertisment

ഗായകരുടെ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് ഇരുപത്തിമൂന്നുകാരന്‍ പാട്ടുകള്‍ സംഘടിപ്പിച്ചത്. 1.20 കോടി രൂപയ്ക്കു തുല്യമായ തുക ഇതിലൂടെ സമ്പാദിച്ചു. പ്രതിയുടെ ആപ്പിള്‍ മാക്ക് ലാപ്ടോപ്പില്‍ 565~ഓളം ഓഡിയോ ഫയലുകളും പോലീസ് കണ്ടെത്തി. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ൈ്രഡവില്‍ നിന്ന് 89 ഗായകരുടെ പുറത്തിറങ്ങിയിട്ടില്ലാത്ത 1263 പാട്ടുകളും കണ്ടെടുത്തു.

സ്പൈര്‍ഡാര്‍ക്ക് എന്നറിയപ്പെടുന്നൊരാള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുവെന്നും ഉള്ളടക്കങ്ങള്‍ വില്‍ക്കുന്നുവെന്നും ആരോപിച്ച് നിരവധി സംഗീതജ്ഞരുടെ മാനേജ്മെന്റുകള്‍ ന്യൂയോര്‍ക്ക് ഡിസ്ട്രിക്റ്റ് അറ്റോര്‍ണിക്ക് മുമ്പാകെ പരാതി നല്‍കിയതിനെ തുടര്‍ന്ന് 2019 ല്‍ യുഎസ് അധികൃതരാണ് സംഭവത്തില്‍ ആദ്യം അന്വേഷണം ആരംഭിച്ചത്.

സ്പൈര്‍ഡാര്‍ക്കിന്റെ ക്രിപ്റ്റോ കറന്‍സി അക്കൗണ്ട് നിര്‍മിക്കുന്നതിനായി ഉപയോഗിച്ച ഇമെയില്‍ ഐഡിയും ഐപി അഡ്രസും കണ്ടെത്തിയ അന്വേഷണ സംഘം യുകെ സ്വദേശിയായ അഡ്രിയനിലെത്തുകയായിരുന്നു. തുടര്‍ന്നാണ് കേസ് സിറ്റി ഓഫ് ലണ്ടന്‍ പോലീസിന് കേസ് കൈമാറിയത്. 2019 സെപ്റ്റംബറില്‍ അഡ്രിയന്‍ പിടിയിലായി.

Advertisment