ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച്ച് എന്‍ എ) ജന്മദിനാശംസ നേര്‍ന്നു. ഭാരതത്തെ എല്ലാ രംഗത്തും അഭിമാനകരമായി മുന്നിലെത്തിക്കാന്‍ പരിശ്രമിക്കുന്ന പ്രധാനമന്ത്രിക്ക് കൂടൂതല്‍ ആയുസാരോഗ്യം നല്‍കണമെന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നതായി കെഎച്ച് എന്‍എ പ്രസിഡന്റ് ജി കെ പിള്ള പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മുതല്‍ കെഎച്ച്എന്‍എയുമായി അടുപ്പം പുലര്‍ത്തിയിരുന്ന നേതാവാണ് നരേന്ദ്രമോദി. 2007 ലെ ന്യൂയോര്‍ക്ക് കണ്‍വന്‍ഷന്‍ സുവനീറിലേക്ക് അര്‍ത്ഥപുര്‍ണ്ണമായ സന്ദേശം അയച്ചു തന്നിരുന്നു.
സംഘടന എല്ലാ വെള്ളിയാഴ്ചയും സഹസ്രനാമയജ്ഞം നടത്തുന്നുണ്ട്. അടുത്ത സഹസ്രനാമയജ്ഞം നരേന്ദ്രമോദിയുടെ ആരോഗ്യത്തെ സങ്കല്‍പിച്ചുകൊണ്ടാകുമെന്നു ജി കെ പിള്ള അറിയിച്ചു.