ലണ്ടന്‍: പഴയ ബ്രിട്ടീഷ് സാമ്രാജ്യത്വകാലത്ത് ഇന്ത്യയില്‍ നിന്നു കടത്തിക്കൊണ്ടുപോയ കോഹിന്നൂര്‍ രത്നമാണ് എലിസബത്ത് രാജ്ഞിയുടെ കിരീടത്തെ അലങ്കരിച്ചിരുന്നത്. അവരുടെ വിയോഗത്തിനു ശേഷം ചാള്‍സ് രാജാവാകുന്നതോടെ ഈ കിരീടവും രത്നവും ആര്‍ക്കു കിട്ടും എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചകളിലൊന്ന്.
രാജ്ഞിയുടെ കിരീടമല്ല രാജാവ് ധരിക്കുക എന്നതിനാല്‍ രാജാവിന്റെ ഭാര്യ കാമില്ലയ്ക്ക് ഈ കിരീടവും അതിനെ അലങ്കരിക്കുന്ന രത്നവും സ്വന്തമാകാന്‍ സാധ്യത ഏറെയാണ്.
105.6 കാരറ്റ് വജ്രമാണ് കോഹിനൂര്‍. 14~ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍നിന്ന് കണ്ടെടുത്തതാണ് ഈ വജ്രം. ഇക്കാലത്തിനിടെ ഇത് പല കൈകളിലൂടെ കടന്ന്, 1849~ലെ ബ്രിട്ടന്റെ പഞ്ചാബ് അധിനിവേശത്തിന് ശേഷം ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. അന്നുമുതല്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൈവശമാണ്. ഇന്ത്യ ഉള്‍പ്പടെയുള്ള നാലു രാജ്യങ്ങള്‍ വജ്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിലാണ് ഇന്നും. എലിസബത്ത് രാജ്ഞിയുടെ പ്ളാറ്റിനത്തില്‍ നിര്‍മിച്ച കിരീടത്തിലാണ് കോഹിനൂര്‍ രത്നം പതിച്ചത്. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും രാജാവുമായിരുന്ന ജോര്‍ജ് ആറാമന്റെ സ്ഥാനാരോഹണചടങ്ങിനോട് അനുബന്ധിച്ചാണ് കിരീടം അന്ന് നിര്‍മിച്ചത്. ലണ്ടന്‍ ടവറില്‍ ഈ കിരീടം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.