ഡബ്ലിന്‍: അയര്‍ലണ്ടില്‍ വാടക വിപണി നേരിടുന്ന പ്രതിസന്ധികളൊഴിവാക്കി വീടുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങളുമായി ഫാ. പീറ്റര്‍ മക്വെറി. ഭൂഉടമകള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണവും നികുതിയും ചുമത്തണമെന്ന നിര്‍ദ്ദേശമാണ് ബജറ്റ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത്.
ദീര്‍ഘകാലത്തേയ്ക്ക് വീടുകള്‍ പാട്ടത്തിന് നല്‍കുന്ന ഭൂഉടമകള്‍ക്കും വാടകകുറയ്ക്കുന്നവര്‍ക്കും നികുതി ഇളവുകള്‍ നല്‍കണമെന്നാണ് ഇദ്ദേഹം ശുപാര്‍ശചെയ്യുന്നത്. ഇടയ്ക്ക് വെച്ച് വില്‍പ്പന നടത്തുന്നവര്‍ വാടകക്കാരന് നഷ്ടപരിഹാരം നല്‍കുന്നതിനും നിയമമുണ്ടാകണം.ഭവന വിപണിയെയും ഇപ്പോഴത്തെ സാഹചര്യത്തെയും മെച്ചപ്പെടുത്തുന്ന ഏതൊരു നടപടിയെയും പരിഗണിക്കണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
അങ്ങനങ്ങ്് വില്‍ക്കേണ്ട…
നിശ്ചിത പാട്ടക്കാലാവധിക്കിടെ വീടുകളില്‍ നിന്നും ഒഴിപ്പിക്കുന്നത് പതിവാണ്. വില്‍ക്കുന്നു,’വിദേശത്തുള്ള ആന്റി നാട്ടില്‍ താമസത്തിനെത്തുന്നു ‘തുടങ്ങിയ വിവിധ കാരണങ്ങളാണ് ഇതിനായി പറയുക. ഇതംഗീകരിക്കാനാവില്ല.ഇത്തരം സാഹചര്യമൊഴിവാക്കാന്‍ കര്‍ശനമായ വ്യവസ്ഥകള്‍ കൊണ്ടുവരണം.ഇടയ്ക്കുവെച്ച് റെന്റിംഗ് അവസാനിപ്പിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നതിന് വ്യവസ്ഥകളുണ്ടാകണം.
ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം വ്യവസ്ഥകളുണ്ട്.വാടകക്കാലാവധിയ്ക്ക് മുമ്പ് റെന്റിംഗ് അവസാനിപ്പിച്ചാല്‍ 20,000 യൂറോ വരെ നഷ്ടപരിഹാരം നല്‍കുന്നതിന് വ്യവസ്ഥയുള്ള രാജ്യങ്ങളുണ്ടെന്നും ഫാ. മക് വെറി ചൂണ്ടിക്കാട്ടി.
വാടകയിളവിന് നികുതിയിളവും
ഉയര്‍ന്ന വിലയും നികുതി നിയമങ്ങളുമാണ് ഭൂഉടമകള്‍ വിപണി വിടുന്നതിന് കാരണമാകുന്നതെന്ന് ഫാ. മക് വെറി പറഞ്ഞു.ഏഴുവര്‍ഷം കൈവശംവെച്ച കെട്ടിടം വില്‍പ്പന നടത്തുന്നതിന് നമ്മുടെ രാജ്യത്ത് ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് നല്‍കേണ്ടതില്ല.അതിനാല്‍ ഭൂഉടമകള്‍ അത് വിറ്റു പണമാക്കുന്ന പതിവാണ് ഇവിടെയുള്ളത്. ഭൂഉടമകള്‍ക്ക് മേല്‍ കൂടുതല്‍ നികുതി ഈടാക്കുന്നതിനും വ്യവസ്ഥ കൊണ്ടുവരണം.30% വാടക കുറയ്ക്കുന്നവര്‍ക്ക് റെന്റല്‍ നികുതിയില്‍ 50% കിഴിവ് ഓഫര്‍ ചെയ്യണം.ഇത് ഇരുകൂട്ടര്‍ക്കും പ്രയോജനകരമാകുമെന്നും ഫാ. മക് വെറി പറഞ്ഞു.