Advertisment

40 വര്‍ഷത്തിനിടയിലെ വലിയ വരള്‍ച്ചയില്‍ ആഫ്രിക്ക

author-image
athira kk
Updated On
New Update

ജോഹാന്നസ്ബര്‍ഗ്: ആഫ്രിക്കന്‍ വന്‍കര നിരവില്‍ നേരിടുന്നത് നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ച. സോമാലിയ, എത്യോപ്യ, കെനിയ, ജിബൂട്ടി, എറിത്രിയ തുടങ്ങിയ രാജ്യങ്ങളാണ് ഇതിന്റെ കെടുതി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്.

Advertisment

publive-image

വരള്‍ച്ചയെത്തുടര്‍ന്ന് 18 ലക്ഷത്തിലേറെ കുട്ടികള്‍ പോഷകാഹാരക്കുറവും രോഗങ്ങളും കാരണം ബുദ്ധിമുട്ടനുഭവിക്കുന്നു. രണ്ടു വര്‍ഷത്തോളമായി ഈ രാജ്യങ്ങളില്‍ ആവശ്യത്തിനു മഴ ലഭിച്ചിട്ടില്ല. ഇപ്പോള്‍, തുടരെ അഞ്ചാം സീസണിലാണ് മഴയുടെ കനിവ് കിട്ടാതെ പോകുന്നത്.

ഇവിടെനിന്ന് പത്തുലക്ഷത്തോളം പേര്‍ ഭക്ഷണവും വെള്ളവുംതേടി പിറന്ന നാടുവിടാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ്.

Advertisment