Advertisment

'കൈ' പിടിച്ച് തെലങ്കാന; ഹാട്രിക് മോഹം പൊലിഞ്ഞ് കെസിആര്‍; കനത്ത തിരിച്ചടി

New Update
കൊറോണയ്ക്കൊപ്പം ജീവിക്കേണ്ട ഘട്ടത്തിലേക്കാണ് നാം എത്തിക്കൊണ്ടിരിക്കുന്നത്. ആരും അതിനെക്കുറിച്ച് ഭയപ്പെടേണ്ടതില്ല; സാനിട്ടൈസർ ഉപയോ​ഗിക്കുക, കഴിയുന്നതും വീട്ടിൽ തന്നെ തുടരാൻ ശ്രമിക്കുക; ചന്ദ്രശേഖര്‍ റാവു

ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരത്തില്‍ ഹാട്രിക് നേടുകയെന്ന  മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ സ്വപ്‌നം പൊലിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ റാവുവിന്റെ ബിആര്‍എസിന് കനത്ത തിരിച്ചടി..

Advertisment

ആകെയുള്ള 119 സീറ്റില്‍ കോണ്‍ഗ്രസ് 69 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. ബിആര്‍എസ് 39 സീറ്റുകളിലും മറ്റുള്ളവര്‍ 12 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്റെ കുതിപ്പ്.

മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു സിറ്റിങ് സീറ്റായ ഗജവേലില്‍ മുന്നിലാണ്. അതേസമയം കാമറെഡ്ഡിയില്‍ കെസിആര്‍ പിന്നിലാണ്. ഇവിടെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രേവന്ത് റെഡ്ഡിയാണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി ഏഴു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

Advertisment