ധരംശാല: ജഡേജയുടെ ബാറ്റിംഗ് കരുത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ 168 റണ്‍സ് വിജയ ലക്ഷ്യം ഉയർത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സെടുത്തത്. 26 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
ടോസ് നഷ്ടപ്പെട്ട് ഇന്നിങ്‌സ് തുടങ്ങിയ ചെന്നൈക്ക് 12 റണ്‍സെടുക്കുന്നതിനിടെ അജിങ്ക്യ രാഹാനെ(7 പന്തില്‍ 9 റണ്‍സ്) നഷ്ടമായെങ്കിലും ഋതുരാജും ഡാരില്‍ മിച്ചലും ചേര്‍ന്ന് സ്‌കോര്‍ 69 ല്‍ എത്തിച്ചു. ശിവം ദുബെയും(0), ഡാരില്‍ മിച്ചൽ (19 പന്തില്‍ 30) മടങ്ങിയതോടെ ചെന്നൈ 75 ന് നാല് എന്ന നിലയിലേക്ക് വീണു.
26 പന്തില്‍ നിന്ന് 43 റണ്‍സുമായി ജഡേജ മികച്ച ഇന്നിങ് കാഴ്ചവെച്ചു. മിച്ചല്‍ സാറ്റ്‌നര്‍(11), ഷര്‍ദുല്‍ ഠാക്കൂര്‍(17),ധോനി(0), എന്നിവരാണ് പുറത്തായവര്‍. മൂന്ന് വീതം വിക്കറ്റെടുത്ത രാഹുല്‍ ചഹറും ഹര്‍ഷല്‍ പട്ടേലും പഞ്ചാബ് കിങ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.അര്‍ഷ്ദീപ് സിങ് രണ്ടും സാം കറന്‍ ഒരു വിക്കറ്റും വീഴ്ത്തി.