കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്തയുടെ മണ്ണില്‍ ആതിഥേയരെ കീഴടക്കി മുംബൈ സിറ്റി ജേതാക്കളായി. ഫൈനല്‍ പോരാട്ടത്തില്‍ 3-1നാണ് മുംബൈ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റിനെ തകര്‍ത്തത്.
44-ാം മിനിറ്റില്‍ ജേസണ്‍ കമ്മിന്‍ഗ്‌സ് നേടിയ ഗോളിലൂടെ മോഹന്‍ ബഗാനാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ആ ആധിപത്യം പിന്നീട് നിലനിര്‍ത്താനായില്ല. മത്സരത്തിലേക്ക് ശക്തമായി തിരികെയെത്തിയ മുംബൈ മൂന്ന് ഗോളുകളാണ് മോഹന്‍ ബഗാന്റെ വലയിലേക്ക് പായിച്ചത്.
53-ാം മിനിറ്റില്‍ ഹോര്‍ഗെ പെരേര ഡയസ് നേടിയ ഗോളിലൂടെയാണ് മുംബൈ മത്സരത്തിലേക്ക് തിരികെയെത്തിയത്. 81-ാം മിനിറ്റില്‍ ബിപിന്‍ സിംഗ് തനോജം വല കുലുക്കിയതോടെ മുംബൈ ലീഡ് നേടി. രണ്ടാം പകുതിയുടെ അവസാന നിമിഷം ജാക്കൂബ് വോജസ് മോഹന്‍ബഗാന്റെ അടിക്കല്ലിളക്കി മുംബൈയ്ക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചു.