ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബൗളര്‍മാര്‍ ഫോം വീണ്ടെടുത്തപ്പോള്‍, പിടിച്ചുനില്‍ക്കാനാകാതെ ഗുജറാത്ത് ടൈറ്റന്‍സ്. 19.3 ഓവറില്‍ 147 റണ്‍സിന് ഗുജറാത്ത് പുറത്തായി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, വൈശാഖ് വിജയ കുമാര്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ കാമറൂണ്‍ ഗ്രീന്‍, കാണ്‍ ശര്‍മ എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗ് ഗുജറാത്തിനെ വിറപ്പിച്ചു.
24 പന്തില്‍ 37 റണ്‍സെടുത്ത ഷാരൂഖ് ഖാനാണ് ടോപ് സ്‌കോറര്‍. ഡേവിഡ് മില്ലര്‍-30, രാഹുല്‍ തെവാട്ടിയ-35 എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങി.