Advertisment

ബാറ്റര്‍മാര്‍ക്ക് ഹാലിളകി, ബൗളര്‍മാര്‍ വേദനിച്ചു; പഞ്ചാബിന്റെ 'പഞ്ചി'ല്‍ കൊല്‍ക്കത്ത തകര്‍ന്നു ! രണ്ട് ടീമുകളും അടിച്ചുകൂട്ടിയത് 523 റണ്‍സ്, 42 സിക്‌സുകള്‍

ബാറ്റര്‍മാര്‍ക്ക് ഹാലിളകിയ ഇന്നത്തെ പോരാട്ടത്തില്‍ ഇരുടീമുകളിലെയും ബൗളര്‍മാര്‍ നാണം കെട്ടു. ആകെ 523 റണ്‍സാണ് ഇരുടീമും അടിച്ചുകൂട്ടിയത്. ഒപ്പം 42 സിക്‌സറുകളും.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Jonny Bairstow

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ ഇതുവരെ തുടര്‍ന്ന ദയനീയ പ്രകടനത്തിന്റെ ക്ഷീണം ഇന്നത്തെ ഒറ്റ മത്സരത്തിലൂടെ മായിച്ചുകളഞ്ഞ് പഞ്ചാബ് കിംഗ്‌സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്ന് നടന്ന പോരാട്ടത്തില്‍ 262 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പഞ്ചാബ് 'അനായാസം' മറികടന്നു. സ്‌കോര്‍: കൊല്‍ക്കത്ത-20 ഓവറില്‍ ആറു വിക്കറ്റിന് 261. പഞ്ചാബ്-18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 262.

Advertisment

പുറത്താകാതെ 48 പന്തില്‍ 108 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ, പുറത്താകാതെ 28 പന്തില്‍ 68 റണ്‍സെടുത്ത ശശാങ്ക് സിംഗ്, 20 പന്തില്‍ 54 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗ്, 16 പന്തില്‍ 26 റണ്‍സെടുത്ത റിലീ റൂസോ എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്.

പഞ്ചാബിനെ പോലെ കൊല്‍ക്കത്ത ബാറ്റര്‍മാരും നിറഞ്ഞാടിയ മത്സരത്തില്‍ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട് (37 പന്തില്‍ 75), സുനില്‍ നരെയ്ന്‍ (32 പന്തില്‍ 71) എന്നിവര്‍ മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. പിന്നാലെയെത്തിയ ആന്ദ്രെ റസല്‍-12 പന്തില്‍ 24, വെങ്കടേഷ് അയ്യര്‍-23 പന്തില്‍ 39, ശ്രേയസ് അയ്യര്‍-10 പന്തില്‍ 18 എന്നിവരും വമ്പനടികളുമായി കളം നിറഞ്ഞു. 

ബാറ്റര്‍മാര്‍ക്ക് ഹാലിളകിയ ഇന്നത്തെ പോരാട്ടത്തില്‍ ഇരുടീമുകളിലെയും ബൗളര്‍മാര്‍ നാണം കെട്ടു. ആകെ 523 റണ്‍സാണ് ഇരുടീമും അടിച്ചുകൂട്ടിയത്. ഒപ്പം 42 സിക്‌സറുകളും.



Advertisment