Advertisment

യുകെയിൽ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു; വിട പറഞ്ഞത് ചാർട്ടേഡ് അക്കൗണ്ടന്‍റായ ജെറീന ജോർജ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
 Jerena George, Jerena George,

ലണ്ടൻ:യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓൺ ട്രെന്റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്പതികളുടെ മകൾ ജെറീന ജോർജ് (25) ആണ് അകാലത്തിൽ വിട പറഞ്ഞത്.  ശനിയാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണതെന്നാണ് പ്രാഥമിക നിഗമനം.

എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയിൽ കുടുംബാംഗമാണ്. നോട്ടിങ്ഹാമിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ജോർജ്, റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന. സഹോദരങ്ങൾ: മെറീന ലിയോ, അലീന ജോർജ്. സഹോദരി ഭർത്താവ്: ലിയോ തോലത്ത്. സംസ്കാരം പിന്നീട്.

Jerena George
Advertisment