Advertisment

അറേബ്യൻ ട്രാവൽ മാർക്കറ്റിന് തിങ്കളാഴ്ച ദുബായിൽ തുടക്കം; യാത്രാ പ്രദർശന മേളയിലെത്തുക 165 രാജ്യങ്ങളിൽ നിന്നായി 2300ലധികം പ്രതിനിധികൾ

New Update
H

ദുബായ്: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ യാത്രാ പ്രദർശന മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എ.ടി.എം) തിങ്കളാഴ്ച ദുബായിൽ തുടക്കമാകും.

Advertisment

വേൾഡ് ട്രേഡ് സെൻ്ററിൽ നടക്കുന്നമേള മെയ് ഒമ്പത് വരെയാണ്. 165 രാജ്യങ്ങളിൽ നിന്നായി 2300ലധികം പ്രദർശകരും പ്രതിനിധികളുമാണ് മേളയിൽ അണിനിരക്കുക.

ചൈന, മക്കാവോ, കെനിയ, ഗ്വാട്ടിമാല, കൊളംബിയ എന്നിവയുൾപ്പെടെ നിരവധി പുതിയ യാത്രാ ലക്ഷ്യസ്ഥാനങ്ങൾ മേളയിൽ അവതരിപ്പിക്കപ്പെടും. മേളയിൽ ഒരുക്കുന്ന ഗ്ലോബൽ സ്‌റ്റേജ്, ഫ്യൂചർ സ്‌റ്റേജ് എന്നിവിടങ്ങളിലായി നടക്കുന്ന വിവിധ വിഷയങ്ങളിലെ കോൺഫറൻസുകളിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്‌ധർ സംസാരിക്കും.

 

 

Advertisment