Advertisment

കുവൈറ്റിന്റെ ചില ഭാഗങ്ങളില്‍ ചെറിയ കുട്ടികളില്‍ കാണപ്പെടുന്ന വൈറല്‍ ചൊറിച്ചില്‍ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രാലയം

ചില സ്കൂളുകളിലെ കുട്ടികളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് പരിമിതവും നിയന്ത്രണ വിധേയവുമാണെന്നും പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആരോഗ്യമന്ത്രാലയം പറഞ്ഞു.

New Update
moh kuwait

കുവൈത്ത്: കുവൈറ്റിന്റെ ചില ഭാഗങ്ങളിൽ ചെറിയ കുട്ടികളിൽ കാണപ്പെടുന്ന വൈറൽ ചൊറിച്ചിൽ നിയന്ത്രണ വിധേയമാണെന്നും കുവൈത്തിലെ സ്കൂളുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ആരോഗ്യമന്ത്രാലയം.

Advertisment

പ്രത്യേക വൈറസുകൾ കാരണം കൈകാലുകളിലും വായയിലും ചെറിയ കുരുക്കൾ രൂപപ്പെടുകയും അത് വ്രണമായി മാറുകളും ചെയ്യുന്നതാണ് ഈ രോഗം .

ചില സ്കൂളുകളിലെ കുട്ടികളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് പരിമിതവും നിയന്ത്രണ വിധേയവുമാണെന്നും പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഇത് നിസ്സാര രോഗമാണെങ്കിലും പെട്ടെന്ന് പകരുന്ന  വൈറൽ രോഗമാണ്. 5 വയസ്സിന് താഴെയുള്ള കുട്ടികൾ ഒരുമിച്ച് കൂടുന്ന ഇടങ്ങളിലാണ് ഈ രോഗം സാധാരണ കണ്ടുവരുന്നതെങ്കിലും ചിലപ്പോഴെങ്കിലും  മുതിർന്ന കുട്ടികളെയും മുതിർന്നവരെയും ബാധിക്കും.

വായിൽ പുണ്ണ് പ്രത്യേക്ഷപ്പെടുക, കൈകളിലെയും കാലുകളിലെയും ചർമ്മത്തിൽ ചുണങ്ങു പ്രത്യേക്ഷപ്പെടുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ .

വ്രണങ്ങൾ, കുമിളകൾ എന്നിവയിൽനിന്ന് ഒലിക്കുന്ന ദ്രാവകങ്ങളിലൂടെയും പുണ്ണ്, ദ്രാവകം എന്നിവയിൽ നേരിട്ടുള്ള സമ്പർക്കം നടത്തുന്നതിലൂടെയും കുട്ടികളുടെ കളിപ്പാട്ടങ്ങൾ വഴിയും രോഗം പകരുമെന്നാണ് കണ്ടെത്താനായത് .

സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക, കൈകഴുകാൻ കുട്ടികളെ സഹായിക്കുകയും അവർ ശരിയായി കഴുകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക, ചുറ്റുപാടുമുള്ള പരിസ്ഥിതിയുടെ ശുചിത്വം നിലനിർത്തുക, ഭക്ഷണ പാത്രങ്ങൾ, കപ്പുകൾ, തൂവാലകൾ, പുതപ്പുകൾ അല്ലെങ്കിൽ വസ്ത്രങ്ങൾ എന്നിവ പങ്കിടുന്നത് ഒഴിവാക്കുക, പതിവായി സ്പർശിക്കുന്ന പ്രതലങ്ങളും കുട്ടികൾക്കിടയിൽ പങ്കിടുന്ന വസ്തുക്കളും വൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്യുക, കുട്ടികൾക്ക് പനി ഉണ്ടെങ്കിലോ സുഖമില്ലെങ്കിലോ  സ്കൂളിൽ നിന്നോ നഴ്സറിയിൽ നിന്നോ ഒഴിവാക്കുക, തുറന്ന വ്രണങ്ങളോ അമിതമായ ഉമിനീർ സ്രവമോ ഉണ്ടെങ്കിൽ കുട്ടികളെ വീട്ടിൽ തന്നെ നിർത്തുക , കാണാവുന്ന മലിനീകരണം തുടച്ചുമാറ്റാൻ ഒറ്റ തവണ ഉപയോഗിക്കാവുന്ന പേപ്പർ ടവലുകൾ ഉപയോഗിക്കുക,  തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വായിൽ നിന്നും മൂക്കിൽ നിന്നും പുറപ്പെടുന്ന ശ്രവം സൂക്ഷിക്കുക , സ്കൂളിലോ നഴ്സറിയിലോ രോഗം പൊട്ടിപ്പുറപ്പെടുമ്പോൾ സംഘം ചേരുന്നത്  ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളാണ് രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു .

Advertisment