Advertisment

വിസ നിയന്ത്രണങ്ങൾ ഫലം കണ്ടു: റോക്കറ്റ് വേഗത്തിൽ കുതിച്ച യു കെയിലെ കുടിയേറ്റത്തിൽ വൻ ഇടിവ്; വിദ്യാര്‍ത്ഥി വിസകളിലെ കടുത്ത നിയന്ത്രണവും റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും പ്രധാന കാരണങ്ങൾ

രാജ്യത്ത് വിസാ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതിനു ശേഷം, വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും, ജോലിക്കാരുടെയും എണ്ണം താഴ്ന്നതായും ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്. 

New Update
uk Untitled226.jpg

യു കെ: രാജ്യത്ത് കുടിയേറ്റ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ യു കെയിൽ ഇമിഗ്രേഷനിൽ കുറവ് വന്നതായി റിപ്പോർട്ടുകൾ. വിദ്യാര്‍ത്ഥി വിസകളിൽ കൊണ്ടുവന്ന കടുത്ത നിയന്ത്രണവും റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും ആണ് ഇതിൽ നിര്‍ണ്ണായകമായത്.

Advertisment

യു കെയിലേക്കുള്ള കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടികള്‍ ഫലം കണ്ടു തുടങ്ങിയതായാണ് പുതിയ കണക്കുകള്‍ നൽകുന്ന സൂചനകൾ.

വിസാ നിയന്ത്രണങ്ങളിൽ വരുത്തിയ മാറ്റങ്ങൾ രാജ്യത്ത് എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറച്ചു. വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇമിഗ്രേഷന്‍ കുറയാൻ വഴിയൊരുക്കിയത് എന്നാണ് വിദഗ്ധർ നൽകുന്ന സൂചന. 

uknUntitled226.jpg

രാജ്യത്ത് വിസാ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതിനു ശേഷം, വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും, ജോലിക്കാരുടെയും എണ്ണം താഴ്ന്നതായും ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്. 

ജനുവരി മുതല്‍ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ സ്‌കില്‍ഡ് ജോലിക്കാർ , വിദ്യാര്‍ത്ഥികള്‍, അവരുടെ കുടുംബങ്ങള്‍, ഹെല്‍ത്ത് & കെയര്‍ വര്‍ക്കേഴ്സ് എന്നിവര്‍ക്കായി യു കെ ഹോം ഓഫീസ് ആകെ 139,100 വിസകൾ മാത്രമാണ് അനുവദിച്ചത്.

ukukUntitled226.jpg

2023 - ലെ ആദ്യ പാദത്തില്‍ 184,000 വിസകള്‍ നല്‍കിയ ഇടത്താണ് ഈ കുത്തനെയുള്ള ഇടിവ്. 2023 - ല്‍ ഈ വിഭാഗങ്ങളിൽ 1.13 മില്ല്യണ്‍ വിസകളാണ് നല്‍കിയത് എന്ന വസ്തുതായി കൂട്ടിവായിക്കുമ്പോൾ വിസകൾ അനുവദിക്കപ്പെട്ടതിൽ വന്ന ഇടിവിന്റെ വ്യാപ്തി പൂർണ്ണ തോതിൽ വ്യതകമാകും. വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് 6700 വിസകള്‍ മാത്രമാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 32,900 ആയിരുന്നു.

അഭയാര്‍ത്ഥി നിയന്ത്രണ പദ്ധതികളുടെ ഭാഗമായി പ്രധാനമന്ത്രി സുനാകിന്റെ അഭിമാന പദ്ധതിയായ റുവാന്‍ഡയിലേക്ക് ആദ്യത്തെ അഭയാര്‍ത്ഥി അപേക്ഷകനെ അയച്ച സമയത്ത് തന്നെയാണ് നിയമപരമായ കുടിയേറ്റത്തിന്റെയും എണ്ണം കുറയുന്നതായി വ്യക്തമാകുന്നത്.

uuuUntitled226.jpg

അതിനിടെ റുവാണ്ട ബില്‍ നിയമമായി മാറിയതോടെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി ബോര്‍ഡര്‍ പോലീസും രംഗത്തെത്തിയിരിക്കുകയാണ്. ആദ്യ ഘട്ട അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കാനായി വീടുകളില്‍ നിന്നും പുറത്തിറക്കുന്ന നാടകീയ രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡുകളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്ത് കൈവിലങ്ങ് വെച്ച് വാനില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ആദ്യ കുടിയേറ്റക്കാരനെ ഇതിനകം പാരലല്‍ വോളണ്ടറി സ്‌കീം പ്രകാരം കിഗാലിയിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച റുവാന്‍ഡ സേഫ്റ്റി ബില്‍ പാസായതോടെയാണ് അനധികൃത കുടിയേറ്റക്കാരെ പിടികൂടി റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായത്.

Advertisment