വാഷിംഗ്ടൺ: അമിത വേഗത്തിൽ ഓടിച്ച കാർ വൈറ്റ് ഹൗസിന്റെ ഗേറ്റിൽ ഇടിച്ചു വാഹനം ഓടിച്ചിരുന്നയാൾ മരിച്ചെന്നു യുഎസ് സീക്രട്ട് സർവീസ് വെളിപ്പെടുത്തി. ശനിയാഴ്ച്ച രാത്രി 10:30 നായിരുന്നു അപകടം.
വൈറ്റ് ഹൗസിനു ഭീഷണിയൊന്നും ഇല്ലെന്നു എക്‌സിൽ അവർ പറഞ്ഞു. സുരക്ഷാ ചട്ടങ്ങൾ പാലിച്ചു വാഹനം നീക്കം ചെയ്തു. പ്രസിഡന്റ് ജോ ബൈഡൻ ഡെലവെയറിൽ വാരാന്ത്യം ചെലവഴിക്കയാണ്.
മരിച്ചത് പുരുഷനാണെന്നു മാത്രമേ പോലീസ് വെളിപ്പെടുത്തിയിട്ടുള്ളൂ. പരിമിതമായ തോതിൽ ഗതാഗത നിയന്ത്രണമുണ്ട്. അന്വേഷണം തുടരുകയാണ്.