Advertisment

പുരുഷ പ്രവാസി തൊഴിലാളികള്‍ക്ക് അഭയകേന്ദ്രം ! വമ്പന്‍ നീക്കവുമായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

തൊഴിലാളികള്‍ക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്നതിനും ഈ അഭയകേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait city1

കുവൈത്ത് സിറ്റി: പുരുഷ പ്രവാസി തൊഴിലാളികൾക്ക് 'ഷെല്‍ട്ടര്‍' സ്ഥാപിക്കാന്‍ പദ്ധതിയുമായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി. അതോറിറ്റിയിലെ ലേബർ പ്രൊട്ടക്ഷൻ സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് അൽ മുറാദാണ്‌ പുരുഷ പ്രവാസി തൊഴിലാളികൾക്കായി ഒരു അഭയകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള അതോറിറ്റിയുടെ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രാദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഈ അഭയകേന്ദ്രം നിലവിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സൗകര്യം ഒരുക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാകും കുവൈത്ത്. പുരുഷ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും തൊഴിലുടമയും ജീവനക്കാരും തമ്മിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തൊഴിലാളികള്‍ക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്നതിനും ഈ അഭയകേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 

Advertisment