Advertisment

കൊല്ലം പ്രവാസി അസോസിയേഷന്‍ – റിഫ ഏരിയക്ക് പുതിയ നേതൃത്വം.

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
rifa.jpg

ബഹ്റിൻ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള  റിഫ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം മാമീര്‍ ഗ്രാന്‍റ് റസ്റ്റോറന്റ് ഹാളില്‍ നടന്നു. ജോയിന്‍റ് സെക്രട്ടറി സാജന്‍ നായര്‍ സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ കോയിവിള മുഹമ്മദു ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താന്‍ അദ്ധ്യക്ഷത വഹിച്ചു. കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലം സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി. 

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രനും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ മജു വര്‍ഗീസും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓര്‍ഡിനേറ്റര്‍ അനില്‍കുമാറിന്‍റെ  നേതൃത്വത്തില്‍ നടന്നു. ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി ഷിബു സുരേന്ദ്രനെയും, മജു വര്‍ഗീസിനെയും തിരഞ്ഞെടുത്ത പ്രഖ്യാപനം ഏരിയ കോ-ഓര്‍ഡിനേറ്റര്‍ കോയിവിള മുഹമ്മദു നടത്തി. 

പുതിയതായി തിരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടറിയേറ്റ് അംഗം സന്തോഷ്‌ കാവനാട് നടത്തി.  പ്രസിഡന്റായി സുരേഷ് ഉണ്ണിത്താന്‍, സെക്രട്ടറിയായി സാജന്‍ നായര്‍, ട്രഷറര്‍ ആയി അനന്തു ശങ്കർ, വൈസ് പ്രസിഡന്റ് ജമാല്‍ കോയിവിള, ജോ:സെക്രട്ടറിയായി സുബിൻ സുനിൽ കുമാർ, എക്സിക്യുട്ടീവ്‌ അംഗങ്ങളായി അബ്ദുൽ ലത്തീഫ്, ശശിധരൻ, ബിനു ഓച്ചിറ എന്നിവരെയും തിരഞ്ഞെടുത്തു. നിയുക്ത കമ്മിറ്റിയുടെ യോഗത്തില്‍ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, രാജ് കൃഷ്ണന്‍, കിഷോര്‍ കുമാര്‍, സന്തോഷ്‌ കാവനാട്, അനോജ് മാസ്റ്റർ, ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നിയുക്ത ട്രഷറര്‍ അനന്തു ശങ്കറിന്റെ നന്ദിയോടെ സമ്മേളന നടപടികള്‍ അവസാനിച്ചു.

Advertisment