Advertisment

സമാജത്തിൽ ഇൻഡോ ബഹ്‌റൈൻ ഫെസ്റ്റിവൽ ആരംഭിച്ചു

New Update
indo beharin.jpg



ബഹ്‌റൈൻ:  ഇന്ത്യൻ എംബസിയുടെയും ബഹ്‌റൈൻ അതോറിറ്റി ഓഫ് കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിൻ്റെയും സഹായ സഹകരണത്തോടെ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ സാംസ്കാരിക പ്രസ്ഥാനമായ സൂര്യയുടെ സഹകരണത്തോടെ നടന്നുവരുന്ന ഇൻഡോ ബഹറിൻ മ്യൂസിക്ക്‌ ഡാൻസ് ഫെസ്റ്റിവലിനു ഇന്നലെ ബഹറിൻ കേരളീയ സമാജത്തിൽ. തുടക്കമായി 

ബഹുമാനപെട്ട ഇന്ത്യൻ അംബാസിഡർ വിനോദ്  കെ തോമസ്, ഡോ. മറിയം ജൽഹാമ,ബഹറിൻ കൾച്ചറൽ അതോറിട്ടറി പ്രതിനിധി മഹമൂദ് ഹഫാദ്, സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണൻ പിള്ള, വർഗീസ് കാരക്കൽ, പ്രശാന്ത് ഗോവിന്ദപുരം തുടങ്ങിയവരും പങ്കെടുത്തു. 

തുടർന്ന്  നടന്ന പ്രമുഖ ഇന്ത്യൻ ഹിന്ദുസ്ഥാനി ഗായിക കൗശിക് ചക്രവർത്തിയുടെയും സംഘത്തിൻ്റെയും സെമിക്ലാസിക്കൽ ഫ്യൂഷൻ പ്രകടനമായ സഖി അരങ്ങേറി.

Advertisment