Advertisment

അദാനി കമ്പനികള്‍ക്ക് സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

യുഎസ് ആസ്ഥാനമായ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ റിസേര്‍ച്ച് നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി അദാനി കമ്പനികള്‍ക്കെതിരെ സെബി അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

author-image
shafeek cm
New Update
adaani group.jpg

ദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കാരണം കാണിക്കല്‍ നോട്ടീസ്. കമ്പനി ഡയറക്ടര്‍മാര്‍ വ്യക്തിഗത താത്പര്യമുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഓഹരി ഉടമകളുടെയോ സര്‍ക്കാരിന്റെയോ അനുമതി വാങ്ങണമെന്ന ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നടപടി.

അദാനി എന്റര്‍പ്രൈസിസ്, അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി എനര്‍ജി, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പനികള്‍ക്കാണ് സെബിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. അദാനി എന്റര്‍പ്രൈസിസിന് രണ്ട് കാരണം കാണിക്കല്‍ നോട്ടീസാണ് ലഭിച്ചത്. ഓഹരി വിപണികളിലാണ് സെബി നോട്ടീസിന്റെ വിവരം ഗ്രൂപ്പ് വ്യക്തമാക്കിയത്.

ഇടപാടുകളിലെ സുതാര്യതയില്ലായ്മ, ചട്ടലംഘനം, മുന്‍കാല ഓര്‍ഡര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത എന്നിവ സെബി ചൂണ്ടിക്കാട്ടുന്നുണ്ട്. യുഎസ് ആസ്ഥാനമായ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ റിസേര്‍ച്ച് നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി അദാനി കമ്പനികള്‍ക്കെതിരെ സെബി അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

adani group
Advertisment